February 20, 2024

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരു വിദേശിക്ക് അമേരിക്കൻ പൗരത്വം നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പൗരത്വം നേടാനായി ആഗ്രഹിക്കുന്നവർ ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി ആക്ടിൽ (ഐഎൻഎ) നൽകിയിരിക്കുന്ന യോഗ്യതകൾ പാലിക്കേണ്ടതുണ്ട്.  
 അതെല്ലാം മറികടന്നു കൊണ്ട് ഇന്ത്യക്കാർക്ക് പൗരത്വം നേടാൻ ഏറ്റവും പ്രിയപ്പെട്ട രാജ്യം യു എസ് തന്നെ. കഴിഞ്ഞ വർഷം മാത്രം US പൗരത്വം നേടിയത് അരലക്ഷം ഇന്ത്യക്കാരാണ് .

ഇന്ത്യ കഴിഞ്ഞാൽ ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യം ഗൾഫിലോ യൂറോപ്പിലോ അല്ല, 2023ൽ മാത്രം 59,000 പേർ പൗരത്വം സ്വീകരിച്ച അമേരിക്കയാണ് ഇക്കാര്യത്തിൽ മുന്നിലുള്ള രാജ്യം.

പ്രതിവർഷം അമേരിക്കൻ പൗരത്വം നേടുന്ന മറ്റ് രാജ്യക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാർ. അമേരിക്കയിൽ രണ്ടരക്കോടി ഏഷ്യക്കാരാണ് താമസമുള്ളത്.  ഇതിൽ അമ്പത് ലക്ഷത്തിലധികം പേർ ചൈനക്കാരാണ്. 48 ലക്ഷം പേരുള്ള ഇന്ത്യക്കാർ രണ്ടാം സ്ഥാനത്ത് വരും. ഇതിൽ തന്നെ പത്ത് ലക്ഷം  ഇന്ത്യക്കാർ ജനിച്ചതും വളർന്നതും അമേരിക്കയിലാണെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  അമേരിക്കൻ സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസിന്റെ കണക്ക് അനുസരിച്ച് 2023ൽ 8.7 ലക്ഷം വിദേശികൾ അമേരിക്കൻ പൗരത്വം സ്വന്തമാക്കി.

ഇതിൽ ഒരു ലക്ഷത്തിലധികം പേരുമായി അയൽരാജ്യമായ മെക്‌സിക്കോയാണ് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 59,100ൽപ്പരം ഇന്ത്യൻ വംശജരാണ് 2023ൽ പൗരത്വം നേടിയത്. ഫിലിപ്പീൻസ്, ഡൊമനിക്കൻ റിപബ്ലിക് എന്നിവിടങ്ങളിൽ നിന്നും അമേരിക്കൻ പൗരത്വം നേടിയത് നിരവധിപേരാണ്.

നിസ്സാരമല്ല അമേരിക്കൻ പൗരത്വം

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരു വിദേശിക്ക് അമേരിക്കൻ പൗരത്വം നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പൗരത്വം നേടാനായി ആഗ്രഹിക്കുന്നവർ ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി ആക്ടിൽ (ഐഎൻഎ) നൽകിയിരിക്കുന്ന യോഗ്യതകൾ പാലിക്കേണ്ടതുണ്ട്.

ഒരു വിദേശ പൗരൻ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ നിയമപരമായ സ്ഥിര താമസക്കാരനായിരിക്കണം. ഒരു വിദേശി ഒരു അമേരിക്കക്കാരനെ/ അമേരിക്കക്കാരിയെ വിവാഹം കഴിക്കുകയാണെങ്കിൽ അതിനുശേഷം മുന്നു വർഷം നിയമപരമായ സ്ഥിരതാമസക്കാരനായിരുന്നാൽ മാത്രമേ അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയൂ.

The process and eligibility criteria for foreigners seeking to obtain American citizenship through the Immigration and Nationality Act (INA). Learn about the requirements, including lawful permanent residency and naturalization, to become a U.S. citizen.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version