രാജ്യത്തെ ഏറ്റവും വലിയ കേബിൾ പാലമായ സുദർശൻ സേതുവിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ പഞ്ച്കുയ് ബീച്ചിൽ സ്കൂബ ഡൈവിംഗ് ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

സ്കൂബാ ഡൈവ് ചെയ്ത് പ്രധാനമന്ത്രി ആഴക്കടലിൽ മുങ്ങി കിടക്കുന്ന ദ്വാരക നഗരത്തിലെത്തി പ്രാർഥന നടത്തുകയും ചെയ്തു. വെള്ളത്തിൽ മുങ്ങി കിടക്കുന്ന ദ്വാരക നഗരത്തിലെത്തി പ്രാർഥന നടത്തുന്നത് ദിവ്യമായ അനുഭവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദ്വാരകയിലെ സബ്മറൈൻ ടൂറിസത്തിനും സമുദ്ര ടൂറിസത്തിനും കുതിപ്പേകാൻ പ്രധാനമന്ത്രിയുടെ സന്ദർശനം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. മയിൽ പീലിയുമായിട്ടാണ് പ്രധാനമന്ത്രി വെള്ളത്തിനടിയിലെ ദ്വാരകാ നഗരത്തിലെത്തിയത്. ഇതിന് ശേഷം പ്രധാനമന്ത്രി ദ്വാരകാ ക്ഷേത്രത്തിലും പ്രാർഥന നടത്തി.

സബ്മറൈൻ ടൂറിസത്തിന് ഊർജ്ജമാകും

രാജ്യത്തെ ആദ്യത്തെ സബ്മറൈൻ ടൂറിസത്തിന് തുടക്കമിടാൻ ഇരിക്കുകയാണ് ഗുജറാത്ത്. ഈ വർഷം ജനുവരി 4നാണ് ഇതിനെ പറ്റി പ്രഖ്യാപനം ഉണ്ടായത്. ഗുജറാത്ത് സർക്കാരും മാസ്ഗോവൻ ഡോക്ക്‌യാർഡ് ലിമിറ്റഡും തമ്മിൽ സബ്മറൈൻ ടൂറിസത്തിനായി ധാരണാപത്രത്തിൽ ഒപ്പിടുകയും ചെയ്തു. ദ്വാരകയോട് ചേർന്നുള്ള ബെറ്റ് ദ്വാരക (Bet Dwarka) എന്ന ചെറുദ്വീപിലും പരിസര പ്രദേശങ്ങളിലുമായിരിക്കും സബ്മറൈൻ വിനോദസഞ്ചാരം നടപ്പാക്കുക. ഹൈന്ദവ വിശ്വാസ പ്രകാരം ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട പ്രദേശമാണ് ദ്വാരക. ഈ വർഷം ദീപാവലിക്ക് മുന്നോടിയായി ബെറ്റ് ദ്വാരകയിൽ സബ്മറൈൻ ടൂറിസം നടപ്പാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

പദ്ധതി നടപ്പായാൽ അന്തർവാഹിനിയിൽ കടലിനടിയിൽ 100 മീറ്റർ ആഴത്തിൽ സഞ്ചാരികൾക്ക് സന്ദർശനം നടത്താൻ സാധിക്കും. ഒരേ സമയം 30 സഞ്ചാരികളെ വഹിക്കാൻ ശേഷിയുള്ള 35 ടൺ ഭാരമുള്ള അന്തർവാഹിനിയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പ്രദേശത്ത് തൊഴിൽ-നിക്ഷേപ സാധ്യതകളും വിനോദസഞ്ചാര സാധ്യതകളും വർധിപ്പിക്കാൻ സബ്മറൈൻ ടൂറിസം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ ദ്വാരകാ സന്ദർശനം ഇതിന് ഊർജമാകുകയും ചെയ്യും.

Discover the allure of Dwarka, India’s legendary city of Lord Krishna, as it transforms into a hub for sea tourism, offering unique submarine expeditions and mystical experiences beneath the waves.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version