രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ബോട്ട് നീറ്റിലിറങ്ങാൻ ഒരുങ്ങുന്നു. കേന്ദ്ര പൊതുമേഖലാ കപ്പൽ നിർമാണശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡാണ് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫെറി ബോട്ട് നിർമിച്ചിരിക്കുന്നത്. രാജ്യത്തെ നിർമിക്കുന്ന ആദ്യത്തെ ഹൈഡ്രജൻ ബോട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹൈഡ്രജൻ ബോട്ട് കൊച്ചിയിൽ പരീക്ഷണാർഥം ഓടിക്കും. ഉത്തർപ്രദേശിലെ വാരണാസിയിലാണ് ബോട്ട് സർവീസ് നടത്തുക. സർവീസുകൾ വിജയിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള കൂടുതൽ ബോട്ടുകൾ അവതരിപ്പിക്കും.


പരിസ്ഥിതി സൗഹാർദമായ ഇന്ധനമായ ഹൈഡ്രജൻ ഉപയോഗിക്കുന്നതിനാൽ മലിനീകരണ മുക്തമായ ബോട്ട് സർവീസ് നടത്താൻ സാധിക്കും. ദേശീയ ഉൾനാടൻ ജലപാത അതോറിറ്റിക്കുവേണ്ടിയാണ് ബോട്ടുകൾ അവതരിപ്പിക്കുന്നത്. തുറമുഖ, ഷിപ്പിംഗ്, ഉൾനാടൻ ജലഗതാഗത മന്ത്രാലയത്തിന്റെ ഭാഗിക ഫണ്ടിംഗ് കൂടി ഉപയോഗിച്ചാണ് ബോട്ട് നിർമിച്ചത്. ബോട്ട് നിർമിച്ചിരിക്കുന്നത് കട്ടമരം മാതൃകയിലാണ്. 100 പേർക്ക് പരമാവധി സഞ്ചരിക്കാൻ സാധിക്കുന്ന ബോട്ട് പൂർണമായും ശിതീകരിച്ചതാണ്.

ഹ്രസ്വദൂര സർവീസുകൾ നടത്തും. ബോട്ടിലെ വിശാലമായ ചില്ലുജാലകത്തിലൂടെ പുറം കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. ഹൈഡ്രജൻ ബോട്ടിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ വിജയിച്ചാൽ ചരക്കു കപ്പലുകളിലും ചെറിയ ബോട്ടുകളിലും ഇവ ഉപയോഗിക്കാൻ സാധിക്കും. വിനോദസഞ്ചാരത്തിനായും ബോട്ട് ഉപയോഗിക്കാൻ സാധിക്കും.

The maiden voyage of India’s first hydrogen boat, constructed at the Cochin Shipyard. With its innovative hydrogen fuel cell ferry, India marks a significant milestone in maritime transportation. The hydrogen boat undergoes testing in Kochi and operates as a ferry service in Varanasi, Uttar Pradesh. Successful services may lead to the introduction of more such boats, promoting eco-friendly maritime transportation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version