രാജ്യം ഉറ്റുനോക്കിയ ഗഗൻയാൻ ദൗത്യത്തിലെ നാലംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും അധികം ആഹ്ലാദിച്ചത് മലയാളികളാണ്. ഐഎസ്ആർഒയുടെ ഗഗൻയാനിൽ ബഹിരാകാശത്തേക്ക് പോകുന്നവരിലെ മലയാളി മുഖമാണ് ഗ്രൂപ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ.
പ്രശാന്തിന് പുറമേ ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അങ്കത് പ്രതാപ്, വിംഗ് കമാൻഡർ ശുബാൻഷു ശുക്ല എന്നിവരാണ് മറ്റ് 3 പേർ. 2025ലാണ് ഗഗൻയാൻ ദൗത്യം വിക്ഷേപിക്കുന്നത്. മൂന്ന് ദിവസം ബഹിരാകാശത്ത് തങ്ങി നാലംഗ സംഘം മടങ്ങി വരും.

പാലക്കാട് സ്വദേശി

പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയായ പ്രശാന്ത് റിട്ടയേർഡ് എൻജിനിയർ വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ്. നടി ലെനയാണ് പ്രശാന്ത് ബാലകൃഷ്ണന്റെ ഭാര്യ. ഇരുവരും തമ്മിൽ വിവാഹിതരായ വിവരം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ലെന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇന്ത്യൻ പ്രതിരോധ സേനയിൽ വിങ് കമാൻഡന്റ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. ഐഎഎഫിന്റെ (IAF) ഫൈറ്റർ സ്ട്രീമിൽ 1998 ഡിസംബർ 19നാണ് പ്രശാന്ത് നായർ കമ്മിഷൻ ചെയ്യുന്നത്. കാറ്റ് എ ഫ്ലൈയിംഗ് ഇൻസ്ട്രക്ടറും ടെസ്റ്റ് പൈലറ്റും കൂടിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. Su-30 MKI, MiG- 21, MiG-29, Hawk, Dornier,  An-32 തുടങ്ങി വിവിധ വിമാനങ്ങൾ പറത്തിയിട്ടുണ്ട്.

പാലക്കാട് എൻഎസ്എസ് എൻജിനിയറിംഗ് കൊളജിൽ എൻജിനിയറിംഗിന് പഠിക്കുന്ന വേളയിലാണ് പ്രശാന്ത് എൻഡിഎയിൽ ചേരുന്നത്. ഇവിടെ പരിശീലനം പൂർത്തിയാക്കിയാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റാഫ് കൊളജ്, വെല്ലിങ്ട്ടൺ ഡിഎസ്എസ്‌സി തുടങ്ങിയ ഇടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി റഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. ഇന്ത്യൻ പ്രതിരോധ സേനയുടെയും ഐഎസ്ആർഒയുടെയും വിവിധ കേന്ദ്രങ്ങളിൽ പരിശീലനം തുടരുകയാണ്. 

The Indian astronauts selected for the Gaganyaan mission, including Group Captain Prashanth Nair from Kerala, and their training for the historic space voyage.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version