ഗുജറാത്തിലെ ജാംനഗറിൽ 3,000 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഗ്രീൻ ബെൽറ്റിലെ വനത്തിന് സമാനമായ ആവാസ വ്യവസ്ഥയിൽ കഴിയുന്നത് 43 സ്പീഷിസുകളിലെ 2,000 മൃഗങ്ങൾക്ക് സംരക്ഷണം ഒരുക്കിയിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസ്.


മനുഷ്യർ ഒരുക്കിയ കെണിയിൽ കുരുങ്ങി ഗുരുതരമായി പരിക്കു പറ്റിയ ദേവ എന്ന പുള്ളിപ്പുലി മുതൽ വിവിധയിടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്ന 200ൽ അധികം ആനകൾ വരെ റിലയൻസ് ഇൻഡ്ട്രീസിന്റെ വൻതാര എന്ന വനത്തിനുള്ളിൽ സ്വര്യമായി വിഹരിക്കുന്നു. പരിക്കേറ്റതും വംശനാശ ഭീഷണി നേരിടുന്നതും വെല്ലുവിളി നേരിടുന്നതുമായ മൃഗങ്ങളുടെ സംരക്ഷണം, പരിചരണം, ചികിത്സ, പുനരധിവാസം എന്നിവ ലക്ഷ്യം വെച്ചാണ് റിലയൻസ് വൻതാര അഥവാ സ്റ്റാർ ഓഫ് ദ ഫോറസ്റ്റ് എന്ന പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഗുജറാത്തിലെ റിലയൻസ് ജാംനഗർ റിഫൈനറി കോംപ്ലക്സിലാണ് വൻതാര എന്ന ഹരിത ബെൽറ്റ് നിർമിച്ചിരിക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ ബോർഡ് ഡയറക്ടർ കൂടിയായ ആനന്ദ് അംബാനിയുടെ സ്വപ്ന പദ്ധതിയാണ് വൻതാര എന്ന ആനിമൽ റെസ്ക്യു, കെയർ, കൺസർവേഷൻ, റീഹാബിലിറ്റേഷൻ പ്രോഗ്രാം. മുതല, കാണ്ടാമൃഗം, പുള്ളിപ്പുലി തുടങ്ങി നിരവധി മൃഗങ്ങൾക്ക് ഇവിടെ സംരക്ഷണമൊരുക്കും.

വൻതാരയിലെ ആനകൾക്ക് അത്യാധുനിക ഷെൽട്ടറുകൾ, ജലചികിത്സ കുളങ്ങൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. വിദേശത്ത് നിന്ന് വരെ വിദഗ്ധരെ എത്തിച്ചാണ് ഇവിടെ ചികിത്സ. 500ലധികം ആളുകൾ ഉൾപ്പെടുന്ന പരിശീലനം ലഭിച്ച വലിയ സംഘമാണ് ആനകളെ നോക്കാനായി മാത്രം ഇവിടെ ഉള്ളത്. ആനകൾക്കായുള്ള ലോകത്തെ ഏറ്റവും വലിയ ആശുപത്രി ഇവിടെയാണ്. 25,000 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീർണം. കഴിഞ്ഞില്ല വിസ്താരയുടെ വിശേഷങ്ങൾ, മൃഗങ്ങൾക്കായി ഐസിയു, എംആർഐ, സിടി സ്കാൻ, എക്സ്റേ, അൾട്രാസൗണ്ട്, എൻഡോസ്കോപ്പി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 

Discover how Vantara, spearheaded by Anant Ambani, is revolutionizing wildlife conservation in India, rescuing and rehabilitating thousands of animals across 43 species.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version