ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ബ്രൂക്ക് ഫീൻഡിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാലുപേർ കസ്റ്റഡിയില്ലെന്ന് സൂചന. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്. അതേ സമയം ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പിടികൂടിയവരെ ചോദ്യം ചെയ്ത് വരികയാണ്. ബംഗളൂരു, ഹുബ്ബള്ളി, ദർവാഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ രേഖാച്ചിത്രം വരയ്ക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയുടെ പേരിൽ യുഎഇഎ ഉൾപ്പടെ 7 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ടൈമർ ഉപയോഗിച്ചാണ് ഐഇഡി സ്ഫോടനം നടത്തിയത് എന്നു പൊലീസ് കണ്ടെത്തിയിരുന്നു.

 വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. വിഷയത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ദ രാമയ്യ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സ്ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി സന്ദർശിച്ചു.

ബോംബ് സ്ഫോടനമാണ് നടന്നതെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞ്ഞിരുന്നു. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്നും സംശയിക്കുന്നതായി സിദ്ദരാമയ്യ പറഞ്ഞു. വെള്ളിയാഴ്ച ഉച്ച സമയത്താണ് സ്ഫോടനം നടക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആൾ കഫേയിലെത്തി ഭക്ഷണം ഓർഡർ ചെയ്തിരുന്നു. വാഷ് റൂമിലെത്തി ബാഗ് അവിടെ ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്. തുടർന്ന് കഫേയിൽ നിന്ന് ഇയാൾ പുറത്തിറങ്ങി വൈകാതെയാണ് സ്ഫോടനം നടക്കുന്നത്. നടപ്പാതയിലെ സിസിടിവി ക്യാമറയിൽ പെടാതിരിക്കാനും ഇയാൾ ശ്രദ്ധിച്ചിരുന്നു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യയോട് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഡിജിറ്റൽ ഇക്കോണമി മേഖലയിലെ ഹബ്ബായ ബെംഗളൂരുവിനെ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പറഞ്ഞു.
അതേസമയം സ്ഫോടനത്തിലെ പ്രതികളെ കണ്ടുപിടിക്കാൻ എല്ലാ ദിശയിൽ നിന്നും അന്വേഷണം നടത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. സംഭവത്തിൽ 7-8 പേരുടെ സംഘം ഉൾപ്പെട്ടതായി സംശയിക്കുന്നതായും ഡികെ ശിവകുമാർ പറഞ്ഞു.
രാമേശ്വരം കഫേയിൽ സ്ഫോടനമുണ്ടായതിനെ തുടർന്ന് പൊതു ഇടങ്ങളിൽ സുരക്ഷ വർധിപ്പിക്കാൻ ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ മുന്നോട്ടു വന്നിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ സുരക്ഷ ഒരുക്കാൻ പൊലീസിനോടും ഉദ്യോഗസ്ഥരോടും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

Karnataka Chief Minister Siddaramaiah calls for an urgent meeting of senior police officers following a blast at Rameshwaram Cafe in Bengaluru. Investigations are underway, and security measures are being bolstered across public establishments in response to the incident.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version