തൃപ്പൂണിത്തുറയിലും മെട്രോ എത്തി

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായി.

തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെടും
എസ്.എൻ ജങ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയാണ് പുതിയ മെട്രോയുടെ റൂട്ട്. വെബ് ​ഗാർഡർ സംവിധാനമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്ററിൽ 25 സ്റ്റേഷനുകളാണ് ആദ്യ ഘട്ടത്തിലുള്ളത്.

ആദ്യഘട്ടം പൂർത്തിയാക്കുന്നതിന് 7377 കോടി രൂപയാണ് ചെലവായത്. തൃപ്പൂണിത്തുറയിലെ മെട്രോ സ്റ്റേഷനിലും തൂണുകളിലും മ്യൂറൽ പെയിന്റിംഗ് ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്.

സ്റ്റേഷന്റെ അകത്ത് കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാൻസ് മ്യൂസിയം വൈകാതെ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.

60 മീറ്റർ നീളമുള്ള സ്റ്റീൽ ​ഗാർഡറുകളാണ് തൃപ്പൂണിത്തുറ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്നത്. കൊച്ചി മെട്രോയിൽ വെബ് ഓപ്പൺ ​ഗാർഡറുകൾ ഉപയോ​ഗിക്കുന്നത് തൃപ്പൂണിത്തുറയിലാണ്. ഈ ഭാ​ഗത്ത് മേൽപാലം, റെയിൽവേ പാളം, പെട്രോളിയം പൈപ്പ് ലൈനുകളുള്ളതിനാൽ കൂടുതൽ തൂണുകൾ തൂണുകൾ നിർമിക്കാൻ സാധിക്കില്ല. ​​ഗാർഡറുകൾ കോൺ​ഗ്രീറ്റ് ഘടനയിൽ പ്രായോ​ഗികമല്ലെന്ന് കണ്ടെതിന് തുടർന്നാണ് തൂണുകൾ ബന്ധിപ്പിക്കാൻ 60 മീറ്ററുള്ള സ്റ്റീൽ വെബ് ഓപ്പൺ ​ഗർഡർ സംവിധാനം ഉപയോ​ഗിച്ചിരിക്കുന്നത്.

inauguration of the first phase of the Kochi Metro, from S.N. Junction to Tripunithura Terminal, and the new route spanning 28.2 kilometers with 25 stations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version