മെഡിക്കല്‍ രംഗത്തെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ KSUM ബിഗ് ഡെമോ ഡേ   സംഘടിപ്പിക്കുന്നു. വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, കോര്‍പറേറ്റുകള്‍  എന്നിവയെ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെടുത്തുകയാണ് ലക്ഷ്യം.

ബിഗ് ഡെമോ ഡേയുടെ പതിനൊന്നാം പതിപ്പിന്‍റെ ഭാഗമായി മാര്‍ച്ച് 14 ന് തിരുവനന്തപുരത്തു നടക്കുന്ന വെര്‍ച്വല്‍ എക്സിബിഷനില്‍ പത്ത് മെഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ച ഉത്പന്നങ്ങളും സൊല്യൂഷനുകളും പ്രദര്‍ശിപ്പിക്കും.  

കേരളത്തിലെ മെഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതയാണ് ഈ പ്ലാറ്റ്ഫോം.  പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവയ്ക്ക് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും.

 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള വേദി കൂടിയാണ് ബിഗ് ഡെമോ ഡേ.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്നോട്ടുവെക്കുന്ന സാങ്കേതികവിദ്യയെയും നവീകരണത്തെയും കുറിച്ച് കൂടുതല്‍ അറിയുന്നതിനായി സ്റ്റാര്‍ട്ടപ്പുകളോടൊപ്പം മെഡിക്കല്‍ കോളേജുകള്‍, ഡോക്ടര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കും ബിഗ് ഡെമോ ഡേയില്‍ പങ്കെടുക്കാം.


ലൂക്ക ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ക്ലിയോമെഡ് മെഡിക്കല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ആസ്ട്രെക് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, പാന്‍ലിസ് നാനോടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഹെക്ക മെഡിക്കല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വേഫര്‍ചിപ്സ് ടെക്നോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഈവ്ലാബ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ക്യൂരിയസ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്, പൈല്‍മാജിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അല്‍ജിമേറ്റ് ഡെന്‍റല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ മെഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍  ബിഗ് ഡെമോ ഡേയില്‍ പങ്കെടുക്കും.

The innovations and solutions developed by Kerala startups participating in the KSUM Big Demo Day, showcasing advancements in the medical field and beyond.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version