ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്ന് ലോക ഒന്നാം നമ്പർ കോടീശ്വരൻ സ്ഥാനത്തെത്തി ലൂയിസ് വിറ്റണിന്റെ (Louis Vuitton) ബെർണഡ് ആർണോൾട്ട്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ബിസിനസ് ബ്രാൻഡായ എൽവിഎംഎച്ചിന്റെ (LVMH) ഫൗണ്ടറും ചെയർമാനും ആണ് ഫ്രഞ്ചുക്കാരാനായ ബെർണഡ് ആർണോൾട്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ടെസ്ലയുടെ ഇലോൺ മസ്കിനെ പിന്തള്ളി ആമസോണിന്റെ ജെഫ് ബെസോസ് ബ്ലൂംബർഗിൻെറ ലോക കോടീശ്വര പട്ടികയിൽ ഒന്നാമതെത്തിയത്. പട്ടിക പുറത്ത് വിട്ട് ഒരാഴ്ച തികയുന്നതിന് മുമ്പേ ബെസോസിന് പിന്തള്ളി ബെർണഡ് ആർണോൾട്ട് ഒന്നാം സ്ഥാനത്തെത്തി. ബ്ലൂംബർഗിന്റെ റിപ്പോർട്ട് അനുസരിച്ച് ബെർണഡിന്റെ ആസ്തി 197 ബില്യൺ ഡോളറാണ്. രണ്ടാം സ്ഥാനത്തെത്തിയ ബെസോസിന്റെ ആകെ ആസ്തി 196 ബില്യൺ ഡോളറാണ്. ഓഹരിയിൽ 755 മില്യൺ ഡോളർ ഇടിവ് സംഭവിച്ചതാണ് ബെസോസിന് തിരിച്ചടിയായത്.

2021ന് ശേഷം ആദ്യമായാണ് ബെർണഡ് ലോക ഒന്നാം നമ്പർ കോടീശ്വര പട്ടം തിരിച്ചു പിടിക്കുന്നത്.
ലോക കോടീശ്വര പട്ടികയിൽ ഒന്നാമതെത്തുന്ന ഒരേയൊരു ഫാഷൻ ബിസിനസുകാരനാണ് ബെർണഡ്. 2022ൽ കമ്പനിയുടെ 75 ഫാഷൻ, കോസ്മെറ്റിക് ബ്രാൻഡുകളിൽ നിന്നായി 83.4 ബില്യൺ ഡോളറിന്റെ വരുമാനമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിരുന്നു. LVMH എന്ന ആഡംബര കമ്പനിയുടെ പകുതിയും ബെർണഡിന്റെ ഉടമസ്ഥതയിലാണ്. 1980ലാണ് ബെർണഡ് LVMHന് തുടക്കമിടുന്നത്. ഫാഷൻ, ജ്വല്ലറി, വാച്ചുകൾ, പെർഫ്യൂം, മദ്യം തുടങ്ങി ബെർണഡ് കൈ വെച്ച് വിജയിക്കാത്ത മേഖലകൾ ഇല്ല. ലൂയിസ് വിറ്റൺ, ടിഫനി ആൻഡ് കോ (Tiffany & Co), ഡോം പെരിഗ്നോൺ ( Dom Pérignon) തുടങ്ങിയ അത്യാഡംബര ബ്രാൻഡുകളുടെ ഉടമ കൂടിയാണ് ബെർണ‍ഡ്. 

French entrepreneur Bernard Arnault’s rise to becoming the world’s wealthiest individual, surpassing Jeff Bezos. Discover how his leadership at LVMH reshapes the luxury industry.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version