രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ ആനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷത്തിൻെറ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ മുഴുവൻ.

കോടികൾ ചെലവഴിച്ച പ്രീവെഡ്ഡിംഗിലെ ഓരോ വിശേഷങ്ങൾ ഓരോ ദിവസങ്ങളിലായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ബോളിവുഡ്, ഹോളിവുഡ് താരങ്ങളും ലോക കോടീശ്വരന്മാരും വന്ന ആഘോഷ പരിപാടിയിൽ തിളങ്ങിയത് ആനന്ദിന്റെ വധു രാധികാ മെർച്ചൻ ആണ്.
രാജ്യത്തെ ശതകോടീശ്വരന്മാരിൽ ഒരാളായ എൻകോർ ഹെൽത്ത് കെയർ സിഇഒ വീരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിയും മകളായ രാധിക ഒരു ബിസിനസുകാരി കൂടിയാണ്.
ചെറുപ്പം മുതലേ ആനന്ദും രാധികയും സുഹൃത്തുകളായിരുന്നു. ബന്ധം വളർന്ന് പ്രണയമാകുകയായിരുന്നു. അംബാനി കുടുംബത്തിൽ എന്ത് ചടങ്ങുകൾ നടന്നാലും സജീവ സാന്നിധ്യമാണ് രാധിക. ഗുജറാത്തിലെ കച്ചിൽ ജനിച്ച രാധികയുടെ വിദ്യാഭ്യാസം മുംബൈയിലായിരുന്നു.

ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നാണ് പൊളിറ്റിക്കൽ സയൻസിൽ ബിരുദമെടുക്കുന്നത്. എൻകോർ ഹെൽത്തിൻെറ ഡയറക്ടർ ബോർഡിൽ അംഗമാകുന്നതിന് മുമ്പ് ആഡംബര റിയൽ എസ്റ്റേറ്റ് കമ്പനിയായ ഇസ്പ്രാവ പോലുള്ള കമ്പനികളിൽ ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ട് 29കാരിയായ രാധിക.
ഭരതനാട്യം നർത്തകിയായ രാധികയുടെ അരങ്ങേറ്റം മുംബൈ ജിയോ വേൾഡ് സെന്ററിൽ വെച്ചായിരുന്നു. ബോളിവുഡ് താരങ്ങൾ അടക്കം പങ്കെടുത്ത അരങ്ങേറ്റ ചടങ്ങ് സംഘടിപ്പിച്ചത് അംബാനി കുടുംബമാണ്.

The life and career of Radhika Merchant, fiancee of Anant Ambani and director at Encore Healthcare. Learn about her upbringing, education, diverse interests, and professional journey in Mumbai and New York.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version