രാജ്യം തദ്ദേശീയമായി വികസിപ്പിച്ച അഗ്നി -5 (Agni-5) ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയിച്ചത് ഇന്ത്യയ്ക്ക് അഭിമാനമായി. അണ്വായുധ വാഹകശേഷിയുള്ള മിസൈലിന് അയ്യായിരം കിലോമീറ്റർ ആണ് ദൂരപരിധി. ഒഡീഷ തീരത്തെ ഡോ. അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. മിഷൻ ദിവ്യാസ്ത്രയുടെ ഭാഗമായാണ് മിസൈൽ വിക്ഷേപിച്ചത്. ഏഴാമത്തെ പരീക്ഷണ വിക്ഷേപണമാണ് ഇത്.


മൾട്ടിപ്പിൾ ഇൻഡിപെന്റിലി ടാർഗറ്റബിൾ റീ-എൻട്രി വെഹിക്കിൾ (MIRV) ടെക്നോളജി ഉപയോഗിച്ച് വികസിപ്പിച്ച മിസൈൽ ആണിത്. അതായത് ഒരേ സമയത്ത് വ്യത്യസ്ത ലോക്കേഷനുകളിലേക്ക് മിസൈലിന് ഉന്നം പിടിക്കാൻ സാധിക്കും. മിഷൻ ദിവ്യാസ്ത്ര വിജയിച്ചതോടെ MIRV ശേഷിയുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം പിടിച്ചു. 17 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള മിസൈലാണ് വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ ഒന്നര ടൺ ഭാരം വരെയുള്ള അണ്വായുധം വഹിക്കാനാകും.

ഗതി നിയന്ത്രണത്തിന് കൃത്യതയുള്ള റിംഗ് ലേസർ ഗിറോ എന്ന സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.
അണ്വായുധം അടക്കം ഒന്നിൽ കൂടുതൽ വാർഹെഡുകൾ വഹിക്കാൻ ശേഷിയുള്ള MIRV വികസിപ്പിക്കുന്നത് 1960കളിലാണ്. ആദ്യമായി MIRV സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് യുഎസ് ആണ്. 

India’s recent milestone in defence capabilities with the inaugural flight test of Mission Divyastra, showcasing the integration of MIRV technology into the indigenous Agni-5 missile. Explore the implications and significance of this advancement for India’s strategic defence posture.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version