കേരളത്തിലെ ട്രാക്കുകൾ നേരെയാക്കും

തിരുവനന്തപുരം – മംഗളൂരു റൂട്ടിലെ ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ വളഞ്ഞ ട്രാക്കുകൾ നേരെയാക്കാൻ ഇന്ത്യൻ റെയിൽവേ. വളഞ്ഞ ട്രാക്കുകൾ നേരെയാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത മൂന്ന് മാസം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഭൂമിയേറ്റെടുക്കലുകൾ ഇല്ലാതെ തന്നെ നിർമാണ പ്രവർത്തനങ്ങൾ നടത്താനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. സമയബന്ധിതമായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വേഗതയിലാണ് ഈ റൂട്ടുകളിൽ റെയിൽവേ സർവീസ് നടത്തുന്നത്.
അതേസമയം കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്കുള്ള തീവണ്ടി സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

കൊല്ലത്ത് നിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളിലും തിരുപ്പതിയിൽ നിന്ന് ബുധൻ, ശനി ദിവസങ്ങളിലും തീവണ്ടി യാത്ര പുറപ്പിടും. 15-ന് ഉച്ചയ്ക്ക് 2.40ന് തിരുപ്പതിയിൽ നിന്ന് പുറപ്പിടുന്ന തീവണ്ടി പിറ്റേന്ന് 6.20ന് കൊല്ലത്ത് എത്തും. പുതിയ തീവണ്ടി കേരളത്തിലെയും തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും തീർഥാടകർക്ക് ആശ്രയിക്കാൻ പറ്റും.

Indian Railways’ initiative to straighten curved tracks on the Thiruvananthapuram – Mangalore route, aimed at increasing train speed and enhancing connectivity. Construction plans and timelines are outlined without the need for land acquisition.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version