ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കുന്ന  അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയ്മിംഗ്, കോമിക്സ് – എക്സറ്റെന്‍ഡഡ് റിയാലിറ്റി  AVGC-XR മേഖലയ്ക്കായിട്ടുള്ള സമഗ്ര എവിജിസി-എക്സ്ആര്‍ നയത്തിന് മന്ത്രിസഭ  അംഗീകാരം നൽകി . സാങ്കേതികവിദ്യാ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍  AVGC-XR മേഖലയിലെ പതാകവാഹകരാകാന്‍ ഒരുങ്ങുകയാണ് കേരളം.

50 എവിജിസി-എക്സ്ആര്‍ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യും.
KSUM എമര്‍ജിംഗ് ടെക്നോളജി ഹബ്ബ് ഇ-ഗെയിമിംഗും എക്സ്ആറും  വിപുലീകരിക്കും
കെ-ഡിസ്ക്  വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ AVGC-XR  ലാബുകള്‍  
തിരുവനന്തപുരത്ത്  മികവിന്‍റെ കേന്ദ്രം  
വ്യാവസായിക വികസനത്തിന് 200 കോടിയുടെ ക്യാറ്റലിസ്റ്റ് ഫണ്ട്
 50 കോടിയുടെ ഗവേഷണ വികസന ഫണ്ട്
ഇന്നവേഷൻ സഹകരണ സംഘങ്ങൾക്ക് രൂപം കൊടുക്കും

2029 ഓടെ എവിജിസി-എക്സ്ആര്‍ മേഖലയില്‍ സ്കൂൾ തലം മുതൽ സർവകലാശാല തലം വരെ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവില്‍ മള്‍ട്ടി നാഷണലുകള്‍ ഉള്‍പ്പെടെ 250 കമ്പനികള്‍ കേരളത്തിൽ  തുടങ്ങും. രാജ്യത്തെ എവിജിസി-എക്സ്ആര്‍ കയറ്റുമതി വരുമാനത്തിന്‍റെ പത്ത് ശതമാനം കരസ്ഥമാക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതാണ് നയം. രാജ്യത്തെ എവിജിസി-എക്സ്ആര്‍ ഉള്ളടക്കത്തിന്‍റെ 15 ശതമാനമെങ്കിലും കേരളത്തില്‍ നിന്നാക്കാന്‍ ശ്രമിക്കും.

കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്‍, കെഎസ്ഐഡിസി, കെഎസ്എഫ്ഡിസി, കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, സി-ഡിറ്റ്, കേരള ഫൈബര്‍ ഒപ്ടിക് നെറ്റ് വര്‍ക്ക് (K-FON), കേരള ഡെവലപ്മന്‍റ് ഇനോവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (K-DISC), കേരള നോളഡ്ജ് ഇക്കണോമി മിഷന്‍ (KKEM), തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സംയുക്ത പ്രവര്‍ത്തനമാണ് AVGC-XR മേഖലയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.

KSUM-ന്‍റെ എമര്‍ജിംഗ് ടെക്നോളജി ഹബ്ബ് ഇ-ഗെയിമിംഗും എക്സ്ആറും ഉള്‍പ്പെടുത്തി വിപുലീകരിക്കും. 150 എവിജിസി-എക്സ്ആര്‍ സ്റ്റാര്‍ട്ട്പ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യും. കെ-ഡിസ്ക് ആസൂത്രണം ചെയ്ത വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ എവിജിസി-എക്സ്ആര്‍ ലാബുകള്‍ നിര്‍മ്മിക്കും.

ഈ മേഖലയില്‍ തിരുവനന്തപരുത്ത് മികവിന്‍റെ കേന്ദ്രം ആരംഭിക്കും. എവിജിസി-എക്സ്ആര്‍ അഭിരുചി വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടു വരും. ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഇ-സ്പോര്‍ട്സ്, ഗെയിം രൂപകല്പന, എഡിറ്റിംഗ്, ഗുണനിലവാര പരിശോധന, സൗണ്ട് ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിംഗ്, വിആര്‍, എആര്‍, മാര്‍ക്കറ്റിംഗ്, ഉപഭോക്തൃ അനുഭവം വിശകലനം എന്നീ വിഷങ്ങളിലൂന്നിയാകും കോഴ്സുകള്‍. ഇത്തരം കോഴ്സുകള്‍ പഠിപ്പിക്കുന്നതിന് പ്രൊഫഷണലുകളെ പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്ന നിലയില്‍ പ്രത്യേകമായി ജോലിക്കെടുക്കും.

ഈ മേഖലയിൽ മുൻപരിചയമുള്ളവർക്ക് റെക്കഗനിഷൻ ഓഫ് പ്രൈയർ ലേണിങ് വഴി ബിരുദം സമ്പാദിക്കാനും അവസരമൊരുക്കും. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ ക്യാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ ലഭ്യമാക്കും.

ഈ രംഗത്ത് പ്രാഗൽഭ്യമുള്ള കലാകാരന്മാരെ ഒരുമിച്ച് ചേർത്ത് ഇന്നവേഷൻ സഹകരണ സംഘങ്ങൾക്ക് രൂപം കൊടുക്കാനും സർക്കാർ ലക്ഷ്യമിടുന്നു. 

Kerala’s comprehensive AVGC-XR policy aimed at fostering innovation, entrepreneurship, and job creation in animation, visual effects, gaming, and extended reality sectors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version