ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രിൽ 19ന് പ്രഖ്യാപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ. 7 ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും. ആദ്യഘട്ടത്തിൽ തമിഴ്നാട്, രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക,


ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 13ന് നടക്കും. ഏപ്രിൽ 26ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ കേരളവും പോളിംഗ് ബൂത്തിലേക്ക് കയറും. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനും, നാലാംഘട്ട വോട്ടെടുപ്പ് മെയ് 13നും അഞ്ചാംഘട്ട വോട്ടെടുപ്പ് മെയ് 20നും ആറാംഘട്ട വോട്ടെടുപ്പ് മെയ് 25നും ഏഴാംഘട്ട ജൂൺ ഒന്നും നടക്കും.
ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. ആകെ 96.8 വോട്ടർമാരാണ് ഉള്ളത്. 10.5 ലക്ഷം പോളിംഗ് സ്റ്റേഷനുകളും 1.5 കോടി പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരുെ 55 ലക്ഷം ഇവിഎമ്മുകളും 4 ലക്ഷം വാഹനങ്ങളുമുണ്ടെന്ന് കമ്മിഷൻ പറഞ്ഞു. രാജ്യത്തിന് യഥാർഥ ഉത്സവവും ജനാധിപത്യവുമായ അന്തരീക്ഷവും നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. തിരഞ്ഞെടുപ്പിനായി 2100 നിരീക്ഷകരെയാണ് നിയോഗിച്ചിരിക്കുന്നത്. 26 നിയമസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പും നടക്കും.
1.8 കോടി കന്നി വോട്ടർമാരിൽ 85 ലക്ഷം പെൺകുട്ടികളുമുണ്ട്. 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരുമുണ്ട്. 48000 വോട്ടർമാരാണ് ഉള്ളത്. യുവ വോട്ടർമാരുടെ എണ്ണം 19.74 കോടിയാണ്. 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 40% അധികം വൈകല്യം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പോളിംഗ് ബൂത്തുകളിൽ കുടിവെള്ളം, ശൗചാലയം, വീൽച്ചെയർ, മെഡിക്കൽ സൗകര്യങ്ങളും ലഭ്യമാക്കും. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടർ ലിസ്റ്റ് പ്രയോജനപ്പെടുത്തും. കെവൈസി ആപ്പിലൂടെ സ്ഥാനാർഥികളുടെ വിവരങ്ങൾ ലഭ്യമാക്കും.

Get details about the Lok Sabha elections, including the schedule, phases, and special provisions such as vote from home for elderly and disabled voters.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version