സ്റ്റാർട്ടപ്പുകൾക്ക് എളുപ്പത്തിൽ നിക്ഷേപം ലഭിക്കും, Bharat Startup Ecosystem Registry

സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപക പ്രക്രിയ എളുപ്പത്തിലാക്കാൻ ഭാരത് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം രജിസ്ട്രി എന്ന പേരിൽ രജിസ്ട്രേഷൻ സംവിധാനം ഒരുക്കാൻ കേന്ദ്രസർക്കാർ. സ്റ്റാർട്ടപ്പ് ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഓഹരി ഉടമകളെ ഒരേ വേദിയിൽ കൊണ്ടുവരികയാണ് ഇതുവഴി ലക്ഷ്യംവെക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

രാജ്യത്തെ സ്റ്റാർട്ടപ്പുകളിലേക്ക് ദേശീയ, അന്തർദേശീയ നിക്ഷേപകരെ ആകർഷിക്കുകയാണ് പുതിയ രജിസ്ട്രി സംവിധാനത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്. നിക്ഷേപകർക്ക് സുതാര്യമായ രീതിയിൽ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുകയും ചെയ്യാം.
startupindia.gov.in എന്ന് വെബ്സൈറ്റ് വഴിയാണ് ഭാരത് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യേണ്ടത്. നിക്ഷേപകർ, ഇൻക്യുബേറ്റേഴ്സ്, മെന്റർമാർ, സർക്കാർ-വ്യവസായിക- അക്കാദമിക് സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവർക്ക് രജിസ്റ്റർ ചെയ്യാം.

ഓഹരി ഉടമകൾക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനും പങ്കാളിത്തമുണ്ടാക്കും ഇക്കോസിസ്റ്റത്തിനകത്ത് വളർച്ച ത്വരിതപ്പെടുത്താനുമുള്ള വൺ സ്റ്റോപ്പ് പ്ലാറ്റ്ഫോമായിരിക്കും ഭാരത് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം രജിസ്ട്രി. യൂണികോണുകൾക്കും വിദ്യാർഥികൾക്കും ഒരേ പോലെ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കും.
രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനായി മാർച്ച് 18 മുതൽ 2 ദിവസത്തെ സ്റ്റാർട്ടപ്പ് മാഹാകുംഭ് സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചു.
2016ൽ ആരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവിന് കീഴിൽ 114,902 സ്റ്റാർട്ടപ്പുകളെ കണ്ടെത്തിയിട്ടുണ്ട്.

Bharat Startup Ecosystem Registry, a pivotal component of India’s StartUp India program, aimed at bolstering investment in startups and fostering collaboration within the ecosystem.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version