കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ ബ്രിജേഷ് ബാലകൃഷ്ണൻ (Brijesh Balakrishnan) എന്ന യുവ സംരംഭകൻ തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിലെ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന തിരക്കിലാണ്. ബ്രിജേഷ് ബാലകൃഷ്ണൻ്റെ വൈദ്യുത-വാഹന കമ്പനിയായ ആക്‌സിയോൺ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ( Axeon Ventures Pvt Ltd) ഇപ്പോൾ പരിസ്ഥിതി സൗഹൃദ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും മലാവിയിലേക്കു കയറ്റുമതി ചെയ്യാൻ ഒരുങ്ങുകയാണ്.

സുസ്ഥിരതയ്ക്കും ഹരിത സംരംഭങ്ങൾക്കും പേരുകേട്ടതാണ് ആഫ്രിക്കയിലെ മലാവി. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും , മികച്ച ഗതാഗത മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഇ-വാഹനങ്ങളുടെ വരവിനെ സ്വാഗതം ചെയ്യുന്നത്.

ബംഗളൂരുവിൽ നടന്ന ചടങ്ങിലാണ് മലാവി സർക്കാരുമായുള്ള സഹകരണം ഉറപ്പിച്ചത്. 2017-ൽ, തൻ്റെ സുഹൃത്തുക്കളോടൊപ്പം ദീർഘനാളത്തെ പരീക്ഷണത്തിനു ശേഷം ബ്രിജേഷ് ബാലകൃഷ്ണൻ്റെ വൈദ്യുത-വാഹന കമ്പനിയായ ആക്‌സിയോൺ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഇ-വാഹനങ്ങൾ നിർമ്മിക്കാൻ തുടങ്ങി.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയോണിൻ്റെ നിർമാണ യൂണിറ്റ് കോയമ്പത്തൂരിലാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറോളം ഇ-വാഹനങ്ങൾ കമ്പനി ഇതിനകം വിറ്റഴിച്ചിട്ടുണ്ട്. താങ്ങാനാവുന്ന വില, വിശ്വാസ്യത, പരിസ്ഥിതി സൗഹൃദ രൂപകൽപന എന്നിവ കാരണം ബ്രിജേഷിന്റെ ഇ വാഹനങ്ങൾ ആഗോള തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

ബ്രിജേഷിനൊപ്പം ഒമ്പത് ഡയറക്ടർമാരാണ് കമ്പനിക്കുള്ളത്.

മലാവിയുമായുള്ള കരാർ, ഇന്ത്യയുടെ അതിർത്തികൾക്കപ്പുറത്തേക്ക് തൻ്റെ കമ്പനിയുടെ വ്യാപനം വിപുലീകരിക്കാൻ ബ്രിജേഷിനെ സഹായിക്കും. ഈ പങ്കാളിത്തം ഇന്ത്യയും മലാവിയും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായം തുറക്കുക കൂടിയാണ്.

കാർബൺ ഉദ്‌വമനം കുറയ്ക്കുക, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ദോഷഫലങ്ങൾ കുറയ്ക്കുക, സാങ്കേതികവിദ്യയും സുസ്ഥിരതയും ഉപയോഗിച്ച് അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് ബ്രിജേഷ്ബാലകൃഷ്ണൻ പറയുന്നു.

Young entrepreneur Brijesh Balakrishnan from Kozhikode has formed a partnership with Malawi’s government. Through its cutting-edge technology and commitment to the environment, Balakrishnan’s company, Axeon Ventures Pvt Ltd, is making waves in the e-vehicle industry.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version