സിം കാർഡുകൾ ഉപയോഗിച്ചുള്ള  സാമ്പത്തികത്തട്ടിപ്പുകൾ തടയാൻ മൊബൈൽനമ്പർ പോർട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളിൽ മാറ്റംവരുത്തി ട്രായ്. സിം കാർഡുകൾ അടിക്കടി പോർട്ട് ചെയ്ത് സാമ്പത്തികത്തട്ടിപ്പുകൾ കൂടിയ സാഹചര്യത്തിലാണ്  സിം കാർഡ് മാറ്റിയുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ സിം കാർഡിലെ നമ്പർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന് മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഇനി ട്രായ് നിർദേശപ്രകാരം  ഏഴുദിവസം കാത്തിരിക്കണം.

 കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ആവശ്യമനുസരിച്ചാണ് നടപടി.  ജൂലായ് ഒന്നുമുതൽ ഇതു പ്രാബല്യത്തിലാകും. മൊബൈൽ നമ്പർ പോർട്ട് ചെയ്യാനുള്ള നിയമത്തിൽ കൊണ്ടുവരുന്ന ഒമ്പതാമത്തെ ഭേദഗതിയാണിത്.

ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യു.പി.സി.) അനുവദിക്കുന്നതിലും പുതിയ മാനദണ്ഡം അവതരിപ്പിച്ചിട്ടുണ്ട്.

ഇതനുസരിച്ച്, നമ്പർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴുദിവസം കഴിയാതെ യു.പി.സി. നൽകില്ല. അതേസമയം, 3 ജിയിൽനിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.

സിം കാർഡ് നഷ്ടമായാൽ നമ്പർ മറ്റൊരു സിം കാർഡിലേക്ക് മാറ്റാൻ ഉപഭോക്താവിനു കഴിയും. അതേസമയം, ഉപഭോക്താവ് അറിയാതെ ഫോൺനമ്പർ പോർട്ട് ചെയ്തു കൈക്കലാക്കി  അതിലേക്കു വരുന്ന ഒ.ടി.പി. നമ്പറുകൾ ഉപയോഗിച്ചുള്ള സാമ്പത്തികത്തട്ടിപ്പുകൾ വ്യാപകമാണ്.

നമ്പർ പ്രവർത്തനരഹിതമായാലും അതിനുള്ള കാരണം ഉപഭോക്താവിന് പെട്ടെന്നു മനസ്സിലാകണമെന്നില്ല. നമ്പർ പോർട്ട്‌ ചെയ്തകാര്യം അറിഞ്ഞുവരുമ്പോഴേക്കും അക്കൗണ്ടിൽനിന്ന് പണം നഷ്ടമായിട്ടുണ്ടാകും.

നിങ്ങളുടെ ആധാർ ഉപയോഗിച്ച്  ഉത്തരേന്ത്യയിലെ ഏതെങ്കിലുമൊരു സംസ്ഥാനത്തു പുതിയൊരു സിം കണക്‌ഷൻ എടുത്തിട്ടുണ്ടെന്നും, അത് ദുരുപയോഗം ചെയ്തു എന്നത് സംബന്ധിച്ച് സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ പരാതിയുണ്ടെന്നും ചൂണ്ടിക്കാട്ടി ടെലികോം വകുപ്പ്പിൽ നിന്നും എന്ന വ്യാജേനെ ഫോണിലേക്കു വരുന്ന തട്ടിപ്പു കാളുകളും സാധാരണയാണ്.  നിങ്ങളുടെ സിം കണക്‌ഷൻ റദ്ദാക്കപ്പെടാതിരിക്കാൻ വേണ്ട നടപടികൾക്കായി അതിലേക്കു വരുന്ന OTP കൈക്കലാക്കി അക്കൗണ്ടിലെ പണം തട്ടിപ്പു നടത്തുന്നതാണ് രീതി.

ഇത്തരം തട്ടിപ്പുകൾ ഇല്ലാതാക്കുന്നതിനാണ് മൊബൈൽ നമ്പർ പോർട്ട് ചെയ്യാനുള്ള നിയമത്തിൽ പോർട്ടിങ് പൂർണ്ണമാകാൻ ഇനി 7 ദിവസത്തെ കാലാവധിയുണ്ടാകും എന്ന ഭേദഗതി ട്രായ് കൊണ്ടുവന്നത്. 

The recent changes by TRAI to prevent financial fraud through SIM card porting. Understand the new procedures and regulations implemented to safeguard mobile users from scams and unauthorized porting of numbers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version