ചൈനീസ് സ്‌മാർട്ട്‌ഫോൺ ഭീമനായ Xiaomi തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറായ എസ്‌യു 7 പുറത്തിറക്കി ഇലക്ട്രിക് വാഹന വിപണിയിലേക്ക് ചുവടുവച്ചു. Xiaomi ‘സ്പീഡ് അൾട്രാ’ എന്ന് അറിയപ്പെടുന്ന  SU7ൻ്റെ വിലയും സവിശേഷതകൾ എന്തൊക്കെയാണ്?

ടെസ്‌ല, BYD തുടങ്ങിയ ഇലക്ട്രിക് കാറുകളുമായി മത്സരത്തിനെത്തുന്ന  Xiaomi SU7 ഉയർന്ന ശേഷിയും, നൂതന സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.  ഇപ്പോൾ ഒറ്റ ചാർജിങ്ങിൽ  810 കിലോമീറ്റർ വരെ മികച്ച റേഞ്ച്  ലഭിക്കുന്ന ഇവയ്ക്കായി 1,200 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 150 kWh ബാറ്ററി പാക്ക് ഉടൻ തന്നെ പുറത്തിറക്കും.

ഏകദേശം 24.90 ലക്ഷത്തിന് തുല്യമായ 215,900 യുവാൻ ആണ് Xiaomi SU7-ൻ്റെ വില. ചൈനയിലെ ടെസ്‌ല മോഡൽ മൂന്നിൻ്റെ വിലയേക്കാൾ താഴെയാണ് ഈ വില. SU7 ൻ്റെ ഡെലിവറി  ഈ മാസം ആരംഭിക്കുമെന്ന് Xiaomi അറിയിച്ചു, വാഹനം ഇതിനകം ചൈനയിലുടനീളമുള്ള നിരവധി ഷോറൂമുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഒരു എൻട്രി ലെവൽ പതിപ്പ്,  പ്രോ വേരിയൻ്റ്,  മാക്സ് പതിപ്പ്, ലിമിറ്റഡ് ഫൗണ്ടേഴ്സ് എഡിഷൻ എന്നിങ്ങനെ നാല് വ്യത്യസ്ത വേരിയൻ്റുകളിൽ ലഭ്യമാണ്.  4,997 മി.മീ നീളവും 1,963  മി.മീ വീതിയും 1,455  മി.മീ വരെ ഉയരവും 3,000  മി.മീ വീൽബേസും ഉള്ള ഒരു ഫോർ-ഡോർ ഇലക്ട്രിക് സെഡാൻ ആണ് ഇത്. എല്ലാ വേരിയൻ്റുകളിലും,19 ഇഞ്ച് മിഷെലിൻ അലോയ് വീലുകൾ സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു

Xiaomi SU7 ഇവിയുടെ  ടോപ്-എൻഡ് മാക്‌സ് പതിപ്പിന് 265 കി.മീ/മണിക്കൂർ വേഗതയുണ്ട്, വെറും 2.78 സെക്കൻഡിനുള്ളിൽ  100 കി.മീ/മണിക്കൂർ വരെ  വേഗത കൈവരിക്കാൻ കഴിയും.   ഒറ്റത്തവണ ചാർജ് ചെയ്താൽ 810 കിലോമീറ്റർ വരെ മികച്ച റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ലിമിറ്റഡ് ഫൗണ്ടേഴ്‌സ് എഡിഷൻ, ഡ്യുവൽ-മോട്ടോർ  ഫോർ-വീൽ-ഡ്രൈവ് പവർട്രെയിൻ പ്രകടനം നൽകും.   വെറും 1.98 സെക്കൻഡിനുള്ളിൽ 0 ൽ നിന്നും 100 km/h സ്പ്രിൻ്റ് കൈവരിക്കുന്നു.

SU7-ന് വേണ്ടി ബാറ്ററികൾ സോഴ്‌സ് ചെയ്യാൻ Xiaomi CATL-മായി സഹകരിച്ചു. എൻട്രി ലെവൽ മോഡലുകൾക്ക് 73.6 kWh ബാറ്ററി പായ്ക്കുണ്ട്, അതേസമയം ടോപ്പ്-ടയർ വേരിയൻ്റിന് 101 kWh ബാറ്ററി പായ്ക്ക് ഉണ്ട്.   ഈ ബാറ്ററികൾ ഒറ്റ ചാർജിൽ 700 കിലോമീറ്റർ റേഞ്ച് നൽകുന്നു. കൂടാതെ, അടുത്ത വർഷം 1,200 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 150 kWh ബാറ്ററി പാക്ക് അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.

SU7 അതിൻ്റെ അൾട്രാ-ഫാസ്റ്റ് ചാർജിംഗ് ശേഷിയിൽ  വെറും 15 മിനിറ്റ് ചാർജ് ചെയ്താൽ 350 കിലോമീറ്റർ ദൂരം പിന്നിടാൻ   കഴിയുമെന്ന് Xiaomi അവകാശപ്പെടുന്നു.

Explore Xiaomi’s entry into the electric vehicle market with the SU7, challenging Tesla and BYD with competitive pricing, impressive performance, and advanced features.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version