ഇന്ത്യയിലെ ഏറ്റവും താമസയോഗ്യമായ നഗരമെന്ന ബഹുമതി ബംഗളൂരുവിന് ലഭിച്ചു. ജീവിതനിലവാരം, സാമ്പത്തിക ശേഷി, സുസ്ഥിരത. പ്രതിരോധശേഷി എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് ബംഗളൂരുവിനെ തിരഞ്ഞെടുത്തത്. 2024-ൽ ഇന്ത്യയിലെ ഏറ്റവും വാസയോഗ്യമായ 10 നഗരങ്ങളുടെ ലിസ്റ്റ് ഈസ് ഓഫ് ലിവിംഗ് ഇൻഡക്സ് പുറത്തു വിട്ടു. ഗുജറാത്തിലെ വഡോദര, സൂറത്ത്, മഹാരാഷ്ട്രയിലെ പൂനെ, നവി മുംബൈ, ഗ്രെയ്റ്റർ മുംബൈ നഗരങ്ങളും പട്ടികയിൽ മികച്ച നഗരങ്ങളായി ഇടം പിടിച്ചിട്ടുണ്ട്.
1 ബംഗളൂരു, കർണാടക
‘ഇന്ത്യയുടെ സിലിക്കൺ വാലി’ എന്നും അറിയപ്പെടുന്ന ബംഗളൂരു 2024-ൽ ഇന്ത്യയിലെ ഏറ്റവും താമസയോഗ്യമായ നഗരമെന്ന പദവി നേടി. ഈസ് ഓഫ് ലിവിംഗ്ഇ ൻഡക്സിൽ 66.70 എന്ന അതിശയകരമായ സ്കോർ ബംഗളൂരു നേടി.
2 പൂനെ, മഹാരാഷ്ട്ര
ഉന്നത നിലവാരമുള്ള കോളേജുകൾക്കും ഐടി വ്യവസായത്തിനും പേരുകേട്ട മനോഹരമായ നഗരമാണ് പൂനെ. 66.27 എന്ന ശ്രദ്ധേയമായ സ്കോറാണ് ഈസ് ഓഫ് ലിവിംഗ് ഇൻഡക്സിൽ രണ്ടാമതെത്തിയ പൂനെക്ക് ലഭിച്ചത്.
3 അഹമ്മദാബാദ്, ഗുജറാത്ത്
64.87 സ്കോറുമായി അഹമ്മദാബാദാണ് മൂന്നാം സ്ഥാനത്ത്. സാംസ്കാരികവും വർണ്ണാഭമായതുമായ ഈ നഗരം മനോഹരമായ ക്ഷേത്രങ്ങളും മ്യൂസിയങ്ങളും പ്രതിമകളും നദികളും കൊണ്ട് പ്രശസ്തമാണ്. ജീവിത നിലവാരത്തിലും മുന്നിലാണ്.
4 ചെന്നൈ, തമിഴ്നാട്
നഗരം ശുചിത്വം, ജീവിത നിലവാരം, മനോഹരമായ ബീച്ചുകൾ എന്നിവ കൊണ്ട് പേരെടുത്ത ചെന്നൈ 62.61 സ്കോറുമായി നാലാം സ്ഥാനത്താണ്.
5 സൂറത്ത്, ഗുജറാത്ത്
61.73 സ്കോറോടെ സൂറത്താണ് പട്ടികയിൽ അഞ്ചാമതായി ഇടം നേടിയ ഗുജറാത്തിലെ മറ്റൊരു നഗരം. ഇന്ത്യയിലെ ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന സൂറത്ത് ജീവിത നിലവാരത്തിനും ശുചിത്വത്തിനും പേരുകേട്ടതാണ്.
6 നവി മുംബൈ, മഹാരാഷ്ട്ര
61.60 സ്കോർ ഉള്ള നവി മുംബൈയാണ് വിരമിക്കൽ ജീവിതം ആസൂത്രണം ചെയ്യുന്ന പലരുടെയും ഇപ്പോഴത്തെ ഇഷ്ട ഇടം .
7 കോയമ്പത്തൂർ, തമിഴ്നാട്
59.72 സ്കോറോടെ കോയമ്പത്തൂർ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. പുരാതന ക്ഷേത്രങ്ങൾക്കും രുചികരമായ ഭക്ഷണത്തിനും ഈ നഗരം പേരുകേട്ടതാണ്.
8 വഡോദര, ഗുജറാത്ത്
59.24 സ്കോറോടെ ഈസ് ഓഫ് ലിവിംഗ് ഇൻഡക്സിൽ എട്ടാമതായി ഇടം പിടിച്ച വഡോദര ഗുജറാത്തിൽ നിന്നുള്ള പട്ടികയിലെ മൂന്നാമത്തെ നഗരമാണ്. ശുദ്ധമായ വാസ സ്ഥലങ്ങളുള്ള ഈ നഗരം വാസ്തുവിദ്യയ്ക്കും ശാസ്ത്രീയ സംഗീതത്തിനും പേരുകേട്ടതാണ്.
9 ഇൻഡോർ, മധ്യപ്രദേശ്
58.58 സ്കോറോടെ മധ്യപ്രദേശിലെ ഇൻഡോർ ഒമ്പതാം സ്ഥാനത്താണ്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ചരിത്ര നഗരം സ്ഥിരമായി റാങ്ക് ചെയ്യപ്പെടുന്നുണ്ട്. .
10 ഗ്രേറ്റർ മുംബൈ, മഹാരാഷ്ട്ര
58.23 സ്കോറോടെ ഗ്രേറ്റർ മുംബൈ ഈസ് ഓഫ് ലിവിംഗ് പട്ടികയിൽ പത്താം സ്ഥാനത്താണ്.
In the latest iteration of the assessment, a total of 111 cities actively participated, providing a broad spectrum of data for analysis. Bangalore emerged as the frontrunner, showcasing commendable standards of living, followed closely by Pune, Ahmedabad, Vadodara, Indore, and Greater Mumbai.