അമേരിക്കയിലെ, ലാസ്‌ വേഗസ്‌ സിറ്റിയില്‍ നടന്ന ഗൂഗിള്‍ ക്‌ളൗഡ്‌ നെക്സ്റ്റ്‌ 24 ഇവന്റില്‍ ഗൂഗിള്‍ പാര്‍ട്ണര്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ കൊച്ചി  കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എ.ഐ ഇന്നോവേഷന്‍ കമ്പനിയായ റിയഫൈ ടെക്നോളജീസ്‌ കരസ്ഥമാക്കി .റിയാഫൈ  ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍, ജോണ്‍ മാത്യ അവാര്‍ഡ്‌ ഏറ്റുവാങ്ങി.

ഏഷ്യാ പസഫിക്‌ (APAC) മേഖലയിലെ വൈവിധ്യം, തുല്യത, ഉള്‍പ്പെടുത്തല്‍ എന്നീ മൂല്യങ്ങളില്‍ അടിസ്ഥിതമായ ടെക്നോളജി മേഖലയില്‍ കാഴ്ചവച്ച പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ആണ്‌ BNI ക്ലൌഡ്‌ അവാര്‍ഡ്‌ ജൂറി റിയഫൈ ടെക്ടോളജീസിനെ ജേതാക്കളായി പ്രഖ്യാപിച്ചത്‌. സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം, സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന സംരംഭങ്ങള്‍ക്ക്‌ സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുവാന്‍ സാധിക്കും എന്ന്‌ റിയഫൈയുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചിരിക്കുന്നു.

2018-ല്‍ കേരള പ്രളയസമയത്ത് റിയഫൈ ഇടപെടൽ നടത്തിയിരുന്നു. കോവിഡ് കാലത്ത്  സമയബന്ധിതമായ മെഡിക്കല്‍ ഇടപെടലുകള്‍ നല്‍കുന്നതില്‍ റിയഫൈയുടെ ആംബുലന്‍സ്‌ ശൃംഖല നിര്‍ണായകമായി.

ഇൻക്ലൂസീവ്‌ ബാങ്കിംഗ്‌ അസിസ്റ്റന്‍സ്‌ നിര്‍മ്മിതിയിലൂടെ, സാമ്പത്തിക സേവനങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും റിയഫൈ എളുപ്പത്തില്‍ ലഭ്യമാക്കി. ഫെഡറല്‍ ബാങ്കിന്‌ വേണ്ടി നിര്‍മ്മിച്ച ഫെഡ്ഡി എന്ന ഐ ഐ ബാങ്കിങ്‌ അസിസ്റ്റന്റ്  ഇതിന്‌ ഒരു ഉദാഹരണമാണ്‌. 50 ശതമാനം ബാങ്കിങ്‌ ഉപഭോക്താക്കള്‍ ബാങ്കിങ്‌ സേവനങ്ങള്‍ക്ക്‌ ഫെഡ്ഡി ഉപയോഗിക്കുന്നു.

 conversational Al പ്രയോജനപ്പെടുത്തി സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചു 2 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രോജെക്ടില്‍ റിയഫൈ പ്രവര്‍ത്തിച്ചു. എല്ലാ  മേഖലകളിലുമുള്ള വ്യവസായങ്ങളില്‍ വിപ്പവാത്മകമായ മാറ്റം വരുത്തുന്നതിന്‌ ജനറേറ്റീവ്‌ എഐ-യില്‍ റിയഫൈ, ഗുഗിള്‍ ക്‌ളൗഡ്‌മായി പ്രവർത്തിക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version