മൈക്രോ SUV മോഡലിന്റെ പരീക്ഷണയോട്ടത്തിലാണ് KIA.  ക്ലാവിസ് എന്ന് പേരിട്ടിരിക്കുന്ന പുത്തൻ വാഹനം ഈ  വർഷം അവസാനത്തോടെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.  കുറഞ്ഞ വിലയിൽ അത്യാധുനിക സംവിധാനങ്ങൾ ക്ളാവിസിൽ ഉണ്ടാകും.

സോനെറ്റ്, കാരെൻസ് പോലുള്ള യൂട്ടിലിറ്റി മോഡലുകൾക്ക് ശേഷം  വിപണി പിടിക്കാനെത്തുന്ന ക്ലാവിസ് കിയ തങ്ങളുടെ നിരയിലേക്ക് അവതരിപ്പിക്കുന്ന മൂന്നാമത്തെ എസ്‌യുവിയാവും .  

വെർട്ടിക്കൽ എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളുള്ള ചതുരാകൃതിയിലുള്ള ആകൃതിയാണ് എസ്‌യുവിക്കുള്ളത്.
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), സ്പ്ലിറ്റ് ഫ്രണ്ട് ഗ്രിൽ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ്, പുതിയ അലോയ് വീൽ ഡിസൈനുകൾ, ഔട്ട്‌സൈഡ് റിയർ വ്യൂ മിററുകളിൽ (ORVM) എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, റൂഫ് റെയിലുകൾ എന്നിവ പോലുള്ള വ്യത്യസ്ത ഡിസൈൻ ഘടകങ്ങളെല്ലാം വരാനിരിക്കുന്ന കുഞ്ഞൻ എസ്‌യുവിയിലുണ്ടാവും. 4-സ്പോക്ക് അലോയ് വീലുകളായിരിക്കും മോഡലിലേക്ക് എത്തുക.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും തികച്ചും മോഡേണായിരിക്കും. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, 12 പാര്‍ക്കിംഗ് സെന്‍സറുകള്‍, ഫ്ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയുൾപ്പെടെയുള്ള ഹൈടെക് ഫീച്ചറുകൾ കിയ ക്ലാവിസിൽ പ്രതീക്ഷിക്കാം.

പെട്രോള്‍/ഡീസല്‍, ഇവി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു പുതിയ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ ക്ലാവിസ് നിര്‍മിക്കുക.  ഇലക്ട്രിക്, ഹൈബ്രിഡ് വേരിയൻ്റുകളുടെ അവതരണത്തിനും സാധ്യതയുണ്ട്. പ്രാരംഭ വില കുറയ്ക്കാൻ സഹായിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും ക്ലാവിസിൻ്റെ ആദ്യ ഓപ്ഷൻ. ഇത് സോനെറ്റിലും ഹ്യുണ്ടായി വെന്യുവിലും കാണുന്നതിന് സമാനമായിരിക്കും.1.0 ലിറ്റർ ടർബോ പെട്രോളും.1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഈ എസ്‌യുവിയിൽ നൽകിയേക്കാം.  ഏകദേശം 7 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ കിയ ക്ലാവിസിന് വില പ്രതീക്ഷിക്കാം. 

The upcoming KIA Clavis micro SUV, featuring state-of-the-art systems, modern design elements, and high-tech features at affordable prices.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version