ഐടി മേഖലയിൽ കൺസൾട്ടൻസി സർവ്വീസ് നടത്തുന്ന ഇന്ത്യൻ മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനിയായ ടെക് മഹീന്ദ്ര രാജ്യത്തുടനീളം 6000-ലധികം നിയമനങ്ങൾ നടത്താൻ ഉദ്യോഗാർത്ഥികളെ തേടുന്നു. ക്യാമ്പസുകളിൽ നിന്നാണ് ഇവരെ റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിടുന്നത്. 6,000-ഓളം പുതുമുഖങ്ങളെ 2025 സാമ്പത്തിക വർഷം, വർക്ക്ഫോഴ്‌സിലേക്ക് ചേർക്കുകയാണ് ലക്‌ഷ്യം. ഓരോ ക്വാർട്ടരിലും 1,500-ലധികം ബിരുദധാരികളെ വീതം സ്ഥിരമായി സ്വീകരിക്കുന്ന ഒരു സംവിധാനമാണ് ലക്ഷ്യമിടുന്നത്.
ജോബ് പോർട്ടലുകളിലും കരിയർ പേജിലും കമ്പനി 1000-ത്തിലധികം തൊഴിലവസരങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെക് മഹീന്ദ്രയുടെ ലിങ്ക്ഡ്ഇൻ പേജിൽ അല്ലെങ്കിൽ https://careers.techmahindra.com/ പേജിൽ നിങ്ങൾക്ക് തൊഴിൽ അവസരങ്ങൾ സെർച്ച് ചെയ്യാം. ടെക് മഹീന്ദ്രയുടെ നിയമന പ്രക്രിയയിൽ സാധാരണയായി ആപ്ലിക്കേഷൻ സബ്മിഷനും, സ്ക്രീനിംഗും, ഇൻ്റർവ്യൂകളും ഉണ്ടാകും. ഹ്യൂമൻ റിസോഴ്‌സ് അസിസ്റ്റൻ്റിൽ 6 മാസത്തേക്ക് ശമ്പളമില്ലാത്ത ഇൻ്റേൺഷിപ്പ് റോളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. അജണ്ടകൾ, മെയിൽ, ഇമെയിൽ, ഫോൺ കോളുകൾ, ക്ലയൻ്റ് മാനേജ്‌മെൻ്റ്, മറ്റ് കമ്പനി ലോജിസ്റ്റിക്‌സ് എന്നിവയുൾപ്പെടെ പ്രൊഫഷണൽ, വ്യക്തിഗത ഷെഡ്യൂളിംഗുകളാകും ഇന്റേൺഷിപ് കാലത്തെ പരിശീലനം ഉണ്ടാവുക.
എല്ലാ മെറ്റീരിയലുകളിലും പ്രൊഫഷണലിസവും കർശനമായ രഹസ്യാത്മകതയും നിലനിർത്തുക. ടീം ആശയവിനിമയങ്ങൾ ഓർഗനൈസുചെയ്യുക, ഇൻ്റേണലും ഓഫ്-സൈറ്റും ഇവൻ്റുകൾ ആസൂത്രണം ചെയ്യുക എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്.
മാർച്ച് 31 ന് അവസാനിച്ച കണക്കനുസരിച്ച്, മൊത്തം ടെക് മഹീന്ദ്ര ജീവനക്കാരുടെ എണ്ണം 145,455 ആയി.
Tech Mahindra’s ambitious recruitment plans, targeting over 6,000 freshers by FY 2025. Discover the opportunities and application process for aspiring candidates.
For comprehensive details and terms and conditions, please refer to the company’s original website before applying