സ്വന്തമായി സ്ഥലവും പകുതി പണവും കയ്യിലുണ്ടെങ്കിൽ കേരളത്തിലെവിടെയും വീട് വെക്കാം. കൈയിലൊതുങ്ങുന്ന ചെറിയ ബജറ്റ് വീട് മുതൽ ആഡംബര വീടുകൾ വരെ മികച്ച സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ഇവർ നിർമിച്ചു നൽകുന്നു.
എസ്റ്റിമേറ്റിന്റെ പകുതി പണം മാത്രം ആദ്യം നൽകിയാൽ മതി. ബാക്കി കാശ് 50 തവണകളായി തിരിച്ചടച്ചാൽ മതി. തിരിച്ചടവിൽ 20% സബ്‌സിഡിയും നൽകും. വീട് എന്ന സ്വപ്നമുള്ള ആരുടേയും മനസ്സിന് കുളിര് നൽകുന്ന ഈ വാഗ്ദാനം Homes4 ആണ് നൽകുന്നത്.
മടുപ്പിക്കുന്ന ഡോക്യൂമെന്റുകൾ ഒന്നുമില്ല. പലിശയില്ലാതെ വീട് പണി പൂർത്തിയാക്കാം എന്നതാണ് മറ്റൊരു അട്രാക്ഷനായി Homes4-ന്റെ എംഡി
ഫസലു റഹ്മാൻ പറയുന്നത്. Homes4 മൊബൈൽ ആപ്പാണ് മറ്റൊരു സവിശേഷത. ഇതിലൂടെ ഉപഭോക്താവിന് തന്റെ വീട് നിർമാണം തത്സമയം കാണാം, അറിയാം. വിദേശത്തു ജോലി ചെയ്തു കൊണ്ട് നാട്ടിൽ വീട് വയ്ക്കുന്നവർക്ക് ലൈവ് ആയി തന്നെ നിർമാണ പ്രവർത്തികൾ വീക്ഷിക്കാൻ വർക്ക് സൈറ്റിൽ സി സി ടിവി ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വീട് നിർമാണത്തിന്റെ ദൈനം ദിന പുരോഗതി , ചിലവുകൾ, വർക്ക് റിപ്പോർട്ട്, അടുത്ത ഘട്ടം എന്നിവയൊക്കെ ആപ്പിൽ ഇവർ അപ്ഡേറ്റ് ചെയ്യും.
എല്ലാം ക്ലിയറാണെങ്കിൽ ആറു മാസത്തിനകം വീട് നിർമാണം പൂർത്തിയാക്കി നല്കുമെന്നും homes4 എംഡി ഫസലു റഹ്മാൻ ഉറപ്പുനൽകുന്നു. വീട്ടുടമസ്ഥന്റെ താത്പര്യമനുസരിച്ച് വീടിന്റെ പ്ലാൻ തയാറാക്കാം. വീട് വെയ്ക്കുന്ന ആളിന്റെ ഇഷ്ടമനുസരിച്ചും ആവശ്യം അനുസരിച്ചും സാധന സാമഗ്രികൾ ഉപയോഗിക്കും. നിർമ്മാണ സാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കും. പത്തു വർഷത്തെ വാറന്റിയും വീടുകൾക്ക് ഉറപ്പാക്കുമെന്നും ഫസലു റഹ്മാൻ പറയുന്നു.
ഫസൽ, നിയാസ് എന്നിവരാണ് ഹോംസ് ഫോർ ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് തുടങ്ങിയത്. പെരിന്തൽമണ്ണയിലും, കോട്ടക്കലിലും ബ്രാഞ്ചുകളുണ്ട്. ഇപ്പോൾ റെസിഡൻഷ്യൽ ഭവനങ്ങളാണ് നിർമ്മിക്കുന്നത്. വില്ല, അപ്പാർട്ട്മെന്റ് എന്നിവയും പരിഗണനയിലുണ്ട്.
വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക ബാധ്യതയില്ലാതെ, കുറഞ്ഞ ചെലവിൽ സുരക്ഷയും മികവുമുള്ള നിർമ്മാണമാണ് Homes4 ബിൽഡേഴ്സിന്റെ ലക്‌ഷ്യം. നിങ്ങൾ ഒരു വീട് വെയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ഹോംസ്4നെ കുറിച്ച് കൂടുതലറിയാം, 9544201900 എന്ന നമ്പറിൽ വിളിക്കാം
Build your dream home in Kerala with Homes4 Builders. Pay half upfront, complete repayment in 50 installments with a 20% subsidy. No tedious documents required.
സാമ്പത്തികമായുള്ള സ്കീമുകളും ഇളവുകളും എപ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. വാർത്തയിലും പരസ്യത്തിലും വരുന്ന എല്ലാ ഓഫറുകളും കൃത്യമായി വിലയിരുത്തുക. ഓഫർ നൽകുന്ന സ്വകാര്യ കമ്പനികൾ, വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവരെ നേരിട്ട് ബന്ധപ്പെട്ട് അതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കി സ്വയം ബോധ്യപ്പെട്ട ശേഷം മാത്രം മുന്നോട്ട് പോവുക.