പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക്  സിമുലേഷന്‍- വാലിഡേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ലോകത്തിലെ മുന്‍നിര കമ്പനിയായ ഡിസ്പെയ്സിന്‍റെ ഏഷ്യയിലെ ആദ്യത്തെ കോംപിറ്റന്‍സ് കേന്ദ്രം തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു.

കണക്റ്റഡ്, ഓട്ടോണമസ്, ഇലക്ട്രിക്കല്‍ പവര്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ലോകമെമ്പാടുമുളള പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ണായക സേവനങ്ങള്‍ നല്‍കുന്ന ജർമൻ കമ്പനിയുടെ dSPACE  സോഫ്റ്റ് വെയര്‍ ആന്‍ഡ് ടെക്നോളജീസ് കഴക്കൂട്ടം കിന്‍ഫ്രാ പാര്‍ക്കിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. കമ്പനിയുടെ ഏഷ്യയിലെ ആദ്യത്തെ കോംപിറ്റന്‍സ് കേന്ദ്രമാണിത്. ജര്‍മ്മനിയിലും ക്രൊയേഷ്യയിലുമാണ് മറ്റ് കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

 പോര്‍ഷെ, ജാഗ്വാര്‍, ബിഎംഡബ്ല്യൂ, ഓഡി, വോള്‍വോ, എവിഎല്‍, ബോഷ്, ടാറ്റ മോട്ടോഴ്സ്, ഇസഡ്എഫ്, എംഎഎന്‍, ടൊയോട്ട, ഹോണ്ട, ഫോര്‍ഡ്, സ്റ്റെല്ലാന്‍റിസ്, ഹ്യൂണ്ടായ്, വിഡബ്ല്യൂ, ജിഎം, ഡെയ്ംലര്‍, ഡെന്‍സോ, റെനോ തുടങ്ങിയവർ  ഡിസ്പെയ്സിന്‍റെ ഉപഭോക്താക്കളില്‍ ഉള്‍പ്പെടുന്നു.

1988 ല്‍ പ്രവർത്തനമാരംഭിച്ച dSPACEന് ഓട്ടോമോട്ടീവ്, എയ്റോസ്പേസ്, കൊമേഴ്സ്യല്‍, ഓഫ്-ഹൈവേ, ഇലക്ട്രിക് ഡ്രൈവുകള്‍, അക്കാദമിക്, മെഡിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ വിവിധ മേഖലകളിലായി മൂന്ന് പതിറ്റാണ്ടിലേറേ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. സോഫ്റ്റ് വെയര്‍ ഇന്‍-ദി-ലൂപ്പ് (SIL) ടെസ്റ്റിംഗ്, സെന്‍സര്‍ ഡാറ്റ മാനേജ്മെന്‍റ്, സിമുലേഷന്‍ മോഡലിംഗ്, ഡാറ്റ അന്നേട്ടേഷന്‍, ഡാറ്റ-ഡ്രൈവ് ഡെവലപ്മെന്‍റ്, പ്രോട്ടോടൈപ്പിംഗ്, ഹാര്‍ഡ് വെയര്‍ ഇന്‍-ദി-ലൂപ്പ് (HIL) ടെസ്റ്റിംഗ്, മോഡല്‍ ബേസ്ഡ് ഡെവലപ്മെന്‍റ്, പ്രൊഡക്ഷന്‍ സോഫ്റ്റ് വെയര്‍ ഡെവലപ്മെന്‍റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തുടങ്ങി വിവിധ സേവനങ്ങള്‍ കമ്പനി ലഭ്യമാക്കുന്നു. ലോകമെമ്പാടുമായി 2,600 ലധികം ജീവക്കാര്‍ കമ്പനിക്കുണ്ട്.

ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസ്പെയ്സ് പോലുള്ള സോഫ്റ്റ് വെയര്‍ കമ്പനികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സംസ്ഥാനം സജ്ജമാണെന്ന്  മന്ത്രി പി.രാജീവ് പറഞ്ഞു. ഡിസ്പേയ്സ് ഇന്ത്യ സോഫ്റ്റ് വെയര്‍ ആന്‍ഡ് ടെക്നോളജീസിന്‍റെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായാിരുന്നു അദ്ദേഹം.  ബഹിരാകാശ മേഖലയ്ക്കും ഐടിയ്ക്കും അനുബന്ധ വിഭാഗങ്ങള്‍ക്കും തലസ്ഥാനത്ത് മികച്ച ആവാസവ്യവസ്ഥയാണുള്ളത്. നിര്‍ദ്ദിഷ്ട ബഹിരാകാശ പാര്‍ക്ക് ഡിസ്പെയ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിവുള്ള യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച് അവരെ പ്രയോജനപ്പെടുത്തുന്നതിനൊപ്പം തലസ്ഥാനത്ത് ലഭ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സാധ്യതകള്‍ക്കൊപ്പം പ്രയോജനപ്പെടുത്താന്‍ ഡിസ്പേയ്സിന് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി

പദ്ധതികളുടെയും ഉത്പന്നങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്തം കോംപിറ്റന്‍സ് കേന്ദ്രത്തിനായിരിക്കുമെന്നു ഡിസ്പെയ്സ് ഇന്ത്യ സോഫ്റ്റ് വെയര്‍ ആന്‍ഡ് ടെക്നോളജീസ് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ ആന്‍ഡ്രിയാസ് ഗൗ പറഞ്ഞു.  .

രാജ്യത്തെ പല നഗരങ്ങളിലും അന്വേഷണം നടത്തിയെങ്കിലും സൗകര്യവും സാധ്യതയും കണക്കിലെടുത്താണ് സംസ്ഥാന തലസ്ഥാനം തിരഞ്ഞെടുത്തതെന്ന് ഡിസ്പെയ്സ് ഇന്ത്യ സോഫ്റ്റ് വെയര്‍ ആന്‍ഡ് ടെക്നോളജീസ് മാനേജിംഗ് ഡയറക്ടര്‍ ഫ്രാങ്ക്ളിന്‍ ജോര്‍ജ് പറഞ്ഞു. ഇവിടെ നിന്ന്  യുവാക്കളെ റിക്രൂട്ട് ചെയ്ത് എല്ലാ ന്യൂജെന്‍ സാങ്കേതികവിദ്യയുമായി കേന്ദ്രം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെപ്പോലുള്ള വലിയ വാഹന വിപണിയില്‍ ഈ കമ്പനിക്ക് മികച്ച സാധ്യതയാണുള്ളതെന്ന് ഡിസ്പേയ്സ് വൈസ് പ്രസിഡന്‍റ് എല്‍മര്‍ ഷ്മിറ്റ്സ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള കൂടുതല്‍ ആളുകളെ ഇവിടെ നിയമിക്കുമെന്നും അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

dSPACE, a top global provider of simulation and validation services for automobile companies, has opened its first Asian center in Thiruvananthapuram. This German company helps develop connected, autonomous, and electric vehicles. Located in KINFRA Park, it serves clients like Porsche, Jaguar, BMW, and Toyota. dSPACE offers services such as software testing and AI solutions. The Kerala government supports this initiative, highlighting the state’s readiness for high-tech companies.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version