സംരംഭകത്വ ഓൺലൈൻ യുജി കോഴ്സ് അവതരിപ്പിച്ച് IIM ബാംഗ്ലൂർ. ഏകദേശം 1000 വിദ്യാർത്ഥികളുമായി കോഴ്സ് ആരംഭിക്കാൻ ഐഐഎം ബാംഗ്ലൂർ ലക്ഷ്യമിടുന്നു. 50-ലധികം ഫാക്കൽറ്റി അംഗങ്ങൾ കൈകാര്യം ചെയ്യുന്ന 60 ഓളം കോഴ്സുകൾ ഈ പ്രോഗ്രാമിൽ ഉൾപ്പെടും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ബാംഗ്ലൂർ (IIM-B) ഡിജിറ്റൽ ബിസിനസ് ആൻ്റ് എൻ്റർപ്രണർഷിപ്പിൽ ആരംഭിച്ച ഓൺലൈൻ ബിരുദ പ്രോഗ്രാം നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ്. മൂന്ന് വർഷത്തെ ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഇൻ ഡിജിറ്റൽ ബിസിനസ് ആൻഡ് എൻ്റർപ്രണർഷിപ്പ് (BBA DBE) പ്രോഗ്രാമാണിത്. ഇതിൽ ഡിജിറ്റൽ സാങ്കേതികവിദ്യ, ബിസിനസ് മാനേജ്മെൻ്റ്, സംരംഭകത്വം എന്നിവ ഉൾപ്പെടും. ഐഐഎം ബാംഗ്ലൂരിൽ ഈ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15 ആണ്.
ഒരു വർഷത്തെ കോഴ്സിൽ 22 കോഴ്സുകളുള്ള ഡിജിറ്റൽ ബിസിനസ് & എൻ്റർപ്രണർഷിപ്പിൽ സർട്ടിഫിക്കറ്റും 45 ക്രെഡിറ്റുകളും ഉണ്ടാകും ഫീസ് 1.25 ലക്ഷം രൂപയാകും . അതേസമയം, രണ്ട് വർഷത്തെ ഡിപ്ലോമ പ്രോഗ്രാമിൽ 21 കോഴ്സുകളും 45 ക്രെഡിറ്റുകളും 1.50 ലക്ഷം രൂപയും ഉൾപ്പെടുന്നു. 1.75 ലക്ഷം രൂപ ഫീസടച്ച് 45 ക്രെഡിറ്റുകളുള്ള 17 കോഴ്സുകളാണ് മൂന്ന് വർഷത്തെ ബിരുദം നേടാൻ പൂർത്തിയാക്കേണ്ടത് .
ഡിജിറ്റൽ തന്ത്രങ്ങളിലും സംരംഭകത്വ രീതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാഠ്യപദ്ധതി തത്സമയ സെഷനുകൾ, മെൻ്റർഷിപ്പ്, പ്രായോഗിക അനുഭവത്തിനായി ഹാൻഡ്-ഓൺ പ്രോജക്ടുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഏകദേശം 1000 വിദ്യാർത്ഥികളുമായി കോഴ്സ് ആരംഭിക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. 50-ലധികം ഫാക്കൽറ്റി അംഗങ്ങൾ കൈകാര്യം ചെയ്യുന്ന 60 ഓളം കോഴ്സുകൾ ഈ പ്രോഗ്രാമിൽ ഉൾപ്പെടുന്നു. കോഴ്സ് ഭൂരിഭാഗവും ഡിജിറ്റലാണെങ്കിലും, വിദ്യാർത്ഥികൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം.
ഓൺലൈൻ യോഗ്യതാ പരീക്ഷയുടെ അഭിരുചി അടിസ്ഥാനമാക്കിയുള്ള പരീക്ഷയുടെയും അവരുടെ 12-ാം ക്ലാസ് മാർക്കിൻ്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അംഗീകൃത ബോർഡ് പരീക്ഷകളിൽ ക്ലാസ് 10, 12-ാം ബോർഡ് അല്ലെങ്കിൽ തത്തുല്യമായ പാസ് സർട്ടിഫിക്കറ്റ് ഉള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഇവർക്ക് കുറഞ്ഞത് 60 ശതമാനം മാർക്കോ തത്തുല്യമായ ക്യുമുലേറ്റീവ് ഗ്രേഡ് പോയിൻ്റ് ശരാശരിയോ (CGPA) ഉണ്ടായിരിക്കണം. പൊതുവിഭാഗത്തിനും NC-OBC, EWS വിഭാഗക്കാർക്കും അപേക്ഷിക്കാം.
അതേസമയം, SC,ST , 40% വൈകല്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ യോഗ്യതാ മാനദണ്ഡം 55 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യമായ CGPA ആണ്.
IIM Bangalore Launches Online UG Course in Digital Business and Entrepreneurship