വിശ്രവസ്സ്‌ എന്ന ബ്രാഹ്മണമുനിയുടെ മകനായി ജനിച്ച രാവണൻ ഔദാര്യ ശ്രേഷ്ടനാണ്. അത് പോലെ തന്നെയാണ് കന്നഡ സൂപ്പർ സ്റ്റാർ യാഷും. നിതേഷ് തിവാരിയുടെ രാമായണത്തിൽ രാവണനായെത്തുന്ന  യാഷ് പ്രതിഫലം  ഈടാക്കുന്നില്ല എന്നതാണ് ബോളിവുഡിനെയും കന്നഡ ഫിലിം ഇൻഡസ്ട്രിയെയും ഞെട്ടിച്ചിരിക്കുന്നത്.  
“ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലൻ” എന്നറിയപ്പെടാനും കന്നഡ സൂപ്പർസ്റ്റാർ   ഇഷ്ടപ്പെടുന്നില്ല.



 നിതേഷ് തിവാരിയുടെ രാമായണത്തിന് KGF താരം ഫീസ് ഈടാക്കുന്നില്ല.  നമിത് മൽഹോത്രയ്‌ക്കൊപ്പം രാമായണം ട്രിലോഗിന്റെ പ്രൊജക്‌ടിൻ്റെ സഹനിർമ്മാതാവാണ് അദ്ദേഹം. പ്രതിഫലത്തിനു പകരം ഈ പദ്ധതി  ഉണ്ടാക്കുന്ന ലാഭത്തിൽ നിന്ന്  ഒരു വിഹിതം യാഷ് പങ്കിടും. ചിത്രത്തിനായി യാഷ്  200 കോടി പ്രതിഫലം വാങ്ങുന്നതായി വന്ന റിപോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് ഇതോടെ വ്യക്തമാകുന്നു.  



നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണത്തിൽ സണ്ണി ഡിയോൾ, ലാറ ദത്ത, രവി ദുബെ എന്നിവർ ഉൾപ്പെടുന്നു. രൺബീർ കപൂർ രാമനെ അവതരിപ്പിക്കുമ്പോൾ സായ് പല്ലവി സീതാദേവിയുടെ വേഷമിടുന്നു. 2025 അവസാനമോ 2026 ൻ്റെ തുടക്കത്തിലോ ആദ്യ ചിത്രം റിലീസ് ചെയ്യും.  
രാമായണത്തിന് ശേഷം  യാഷിന്റെ Monster Mind Creations നിർമിക്കുന്ന ഗീതു മോഹൻദാസിൻ്റെ ടോക്‌സിക്കും ഒരുങ്ങുകയാണ് .

ലാഭവിഹിതത്തിൽ നിന്നും തന്റെ പ്രതിഫലം എടുക്കുകയാണ് ഈ ചിത്രത്തിലും യാഷിന്റേത്.  ചിത്രത്തിൽ യാഷിനൊപ്പം  കിയാര അദ്വാനി ഒരു പ്രധാന വേഷത്തിൽഎത്തും.  ടോക്സിക് 2025 ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും.

Recent reports debunk rumors of Yash being the highest-paid villain in Ramayana, revealing his co-production involvement. Additionally, Yash’s willingness to accept a lower fee for Toxic showcases his commitment to artistic exploration.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version