ഈ വർഷമാദ്യം  ഫോബ്‌സ് 30 അണ്ടർ 30 പട്ടികയിൽ ഇടംനേടിയ പാൻ ഇന്ത്യൻ നടിയാണ് രശ്മിക മന്ദാന. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമാ വ്യവസായങ്ങളിലെ പ്രമുഖ പേര്.  45 കോടി രൂപയാണ് രശ്മികയുടെ നിലവിലെ ആസ്തി.   തന്റെ ജീവിതം ഒരു ജിപ്സിയെ പോലെയാണെന്നു രശ്‌മിക പറയുന്നതിന് കാരണമുണ്ട്. അഭിനയിക്കാൻ ചെല്ലുന്നിടത്തെല്ലാം വീടുകൾ വാങ്ങുക, അവിടെ താമസിക്കുക, ആ നഗരവുമായി ചങ്ങാത്തമുണ്ടാക്കുക എന്നതാണ്  ഇപ്പോൾ രശ്‌മിക മന്ദാനയുടെ  ഹോബി.  

രശ്മിക മന്ദാനയുടെ  ചെലവേറിയ സ്വത്തുക്കളിൽ  ബാംഗ്ലൂരിൽ ഒരു ബംഗ്ലാവ്, മുംബൈയിൽ ഒരു ആഡംബര വീട്, വിലകൂടിയ കാറുകൾ അങ്ങിനെ മറ്റ് പലതുമുണ്ട്.

രശ്മിക മന്ദാനയുടെ റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോയിൽ ബാംഗ്ലൂരിൽ 8 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ബംഗ്ലാവ് തന്നെയാണ് മുന്തിയത്. വിശാലമായ വീടിന്  കൊത്തിയ തടി ഫർണിച്ചറുകൾ, വിശാലമായ ഗാർഡൻ, സമൃദ്ധമായ പച്ചപ്പ് എന്നിവയൊക്കെ അഴകേകുന്നു.

ബോളിവുഡിനും പ്രിയങ്കരിയാണ് രശ്‌മിക. അമിതാഭ് ബച്ചനൊപ്പം ഗുഡ്‌ബൈ  എന്ന ചിത്രത്തിലൂടെ രശ്മിക മന്ദാന  2022ൽ  ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

രൺബീർ കപൂറിനൊപ്പം അനിമൽ എന്ന ചിത്രത്തിലാണ് നടി രശ്മിക മന്ദാന അവസാനമായി അഭിനയിച്ചത്. മുംബൈയിൽ താരം  2021-ൽ ഒരു ഫ്ലഷ് അപ്പാർട്ട്മെൻ്റ് വാങ്ങി. വിപുലമായ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്ക് പുറമേ, രശ്മിക മന്ദാന ആഡംബര വാഹനങ്ങളിലും നിക്ഷേപിച്ചിട്ടുണ്ട്.  1.64 കോടി വിലമതിക്കുന്ന റേഞ്ച് റോവർ സ്‌പോർട് ശേഖരത്തിലുണ്ട്. പുറമേ  40 ലക്ഷം രൂപ മതിക്കുന്ന  ഔഡി ക്യൂ3 കാറും, 50 ലക്ഷം രൂപ വിലയുള്ള  മെഴ്‌സിഡസ് ബെൻസ് സി-ക്ലാസ്, ഒപ്പം  ടൊയോട്ട ഇന്നോവ, ഹ്യുണ്ടായ് ക്രെറ്റ എന്നിവയുമുണ്ട് ശേഖരത്തിൽ .



ബാംഗ്ലൂരിലെ വീടിന് പുറമെ കൂർഗിലും ഹൈദരാബാദിലും രശ്മിക മന്ദാനയ്ക്ക് ആഡംബര സ്വത്തുക്കളുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്   അവധിക്കാല കേന്ദ്രമായ ഗോവയിലും ഒരു ബംഗ്ലാവ് വാങ്ങി .

Explore Rashmika Mandanna’s opulent lifestyle, including her impressive real estate portfolio across India, luxurious automobile collection, and Mumbai abode following her Bollywood debut. Discover how her investments reflect both professional success and personal aspirations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version