ബംഗളുരു- മധുര വന്ദേ ഭാരത് സർവീസ് ഉടൻ

രാജ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസുകളുടെ ശ്രേണിയിലേക്ക്  ബെംഗളുരു- മധുര വന്ദേ ഭാരതും ഉടനെയെത്തും. ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാ സമയം ഒന്നര മണിക്കൂർ വരെ കുറയ്ക്കുന്ന ബെംഗളുരു- മധുര വന്ദേ ഭാരത് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി.  

പ്രധാന വ്യവസായ നഗരങ്ങളായ ബെംഗളുരുവിനെയും മധുരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേ ഭാരതിന് വെറും എട്ടര  മണിക്കൂർ സമയം മതി സർവീസ് പൂർത്തിയാക്കാൻ. സാധാരണയായി ട്രെയിനുകൾ ഈ റൂട്ടിൽ 9.30 മണിക്കൂർ മുതൽ 10 മണിക്കൂർ വരെ സർവീസിനായി എടുക്കുന്നുണ്ട്.  പുതിയ ബെംഗളുരു- മധുര വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നതോടെ ഇത് എട്ടര മണിക്കൂറായി ചുരുങ്ങും.

ബെംഗളൂരു – മധുര വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ രാവിലെ 5:15ന് മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:15ന് ബെംഗളൂരു ബയ്യപ്പനഹള്ളിയിലെ എസ്എംവിടി ടെർമിനലിലെത്തും . തിരികെ ബെംഗളൂരു എസ്എംവിടിയിൽ നിന്ന് ഉച്ചയ്ക്ക് 1:45ന് പുറപ്പെട്ടു രാത്രി 10: 25ന്   മധുരയിലെത്തുന്നതാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന ഷെഡ്യൂൾ.  മധുര – ബെംഗളൂരു വന്ദേ ഭാരതിന്  തിരുച്ചിറപ്പിള്ളി, സേലം എന്നിവിടങ്ങളിൽ  രണ്ട് സ്റ്റോപ്പുകളാണുള്ളത്.  

നിലവിൽ ബെംഗളുരു വഴി ആറ് വന്ദേ ഭാരത് എക്സ്പ്രസുകളാണ് സർവീസ് നടത്തുന്നത്. മൈസൂരു- ചെന്നൈ റൂട്ടിൽ സർവീസ് നടത്തുന്ന 2 വന്ദേ ഭാരത് ട്രെയിനുകൾ, ധാർവാഡ്, കലബുറഗി, കാച്ചേഗുഡ, കോയമ്പത്തൂർ എന്നീ റൂട്ടുകളിലെ വന്ദേ ഭാരതുകൾ എന്നിവയാണവ.

കർണാടകത്തിലേക്കോ, തമിഴ്നാട്ടിലേക്കോ സർവീസ് നടത്തുന്ന മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനിന് വേണ്ടി കാത്തിരിക്കുകയാണ് കേരളവും.  എറണാകുളം – ബെംഗളൂരു , തിരുവനന്തപുരം – കോയമ്പത്തൂർ തിരുവനന്തപുരം – ചെന്നൈ, റൂട്ടുകളും റെയിൽവേയുടെ പരിഗണനയിൽ ഉണ്ട്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഒക്യുപൻസി റേറ്റുള്ള സർവീസാണ് വന്ദേ ഭാരത്തിനു കേരളത്തിൽ ഉള്ളത്. തിരുവനന്തപുരം- മംഗലാപുരം റൂട്ടിലും തിരുവനന്തപുരം -കാസർകോഡ് റൂട്ടിലുമാണ് വന്ദേ ഭാരത് സർവീസ് നടത്തുന്നത്.   മൂന്നാം വന്ദേ ഭാരത് റേക്ക് കൊല്ലത്ത് എത്തിയിട്ടുണ്ടെങ്കിലും റൂട്ടോ മറ്റു കാര്യങ്ങളോ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിൽ ഏറ്റവും സാധ്യത എറണാകുളം-ബെംഗളുരു റൂട്ടിനാണ്.

The Bengaluru-Madurai Vande Bharat Express is set to revolutionize travel between these industrial cities, reducing travel time to eight and a half hours. Learn more about the new train service, its schedule, and stops.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version