ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി ഓരോ ആളുകളിലേക്കും സ്വകാര്യ വാഹനങ്ങളുടെ കടന്നുകയറ്റം കൂടിയത് ഇപ്പോഴാണ്. എന്തിനും ഏതിനും പൊതുഗതാഗതം തന്നെ ആയിരുന്നു നമ്മൾ ആശ്രയിക്കുന്നത്. ഇപ്പോഴും ഇത്തരം ക്യാബ് ബുക്കിങ് ആപ്പുകളെയും ഇവരുടെ സർവീസുകളും ഉപയോഗിക്കാത്ത ആളുകൾ കുറവാണ്, പ്രത്യേകിച്ചും സിറ്റികളിൽ. അത്തരത്തിൽ, വർഷങ്ങളായി നമ്മുടെയൊക്കെ യാത്രാ സഹായിയായ ഒരു ക്യാബ് സേവന ദാതാവാണ് ഒല ക്യാബ്‌സ്.  

ഒലയുടെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ അടുത്തിടെ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഒല ആപ്പ്, ഗൂഗിൾ മാപ്‌സുമായുള്ള
 സംയോജനം നിർത്തലാക്കുകയാണ് എന്നും പകരം ഒല മാപ്‌സ് സ്ഥാപിക്കുകയാണ് എന്നും ആയിരുന്നു ഈ പ്രഖ്യാപനം.
ഭവിഷ് അഗർവാൾ പറയുന്നതനുസരിച്ച്, പ്രതിവർഷം 100 കോടി രൂപ ഇതിലൂടെ ലാഭിക്കാൻ തന്റെ കമ്പനിയ്ക്ക് സാധിക്കുന്നു എന്നാണ്.  

 “കഴിഞ്ഞ മാസം അസ്യൂർ ക്ലൗഡിൽ നിന്നും മാറിയ ശേഷം ഞങ്ങൾ ഇപ്പോൾ ഗൂഗിൾ മാപ്പിൽ നിന്നും പൂർണ്ണമായും മാറിയിരിക്കുകയാണ്. മുൻപ് ഇതിനായി പ്രതിവർഷം 100 കോടി രൂപ ആണ് ഞങ്ങൾ ചെലവഴിച്ചിരുന്നത്.  ഞങ്ങളുടെ ഇൻഹൗസ് ഒല മാപ്പുകളിലേക്ക് പൂർണ്ണമായും മാറിയതിനാൽ, ഞങ്ങൾ ആ ചെലവ് കുറയ്ക്കാൻ സാധിച്ചു” എന്നാണ്  അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

 ഒല മാപ്‌സിൻ്റെ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇൻ്റർഫേസുകളിൽ ഇപ്പോൾ സ്ട്രീറ്റ് വ്യൂ, ന്യൂറൽ റേഡിയൻസ് ഫീൽഡുകൾ, ഇൻഡോർ ഇമേജുകൾ, 3 ഡി മാപ്പുകൾ, ഡ്രോൺ മാപ്പുകൾ തുടങ്ങിയ പുതിയ സവിശേഷതകൾ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മെയ് മാസത്തിൽ, മൈക്രോസോഫ്റ്റിൻ്റെ അസ്യൂർ ക്ലൗഡിൽ നിന്ന് ഒല അതിൻ്റെ സ്വന്തം ക്ലൗഡ് പ്ലാറ്റ്‌ഫോമായ ‘കൃത്രിം’ ലേക്ക് മാറിയിരുന്നു.

അടുത്ത വർഷത്തോടെ ഈ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇലക്ട്രിക് സ്കൂട്ടറുകൾ പ്രവർത്തിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഒല ഇലക്ട്രിക് ആരംഭിച്ചു കഴിഞ്ഞു. “സോളിഡ് സ്റ്റേറ്റ് ബാറ്ററികളിലെ പരീക്ഷണത്തിൻ്റെ പ്രാരംഭ ഘട്ടത്തിലാണ് ഞങ്ങൾ”  എന്നായിരുന്നു ഇതേക്കുറിച്ച് അഗർവാൾ പറഞ്ഞത്.

ഒല മാപ്പ് എന്ന സേവനം വികസിപ്പിക്കുന്നതിലൂടെ, ഒലയ്ക്ക് കൂടുതൽ നിയന്ത്രണവും സ്വാതന്ത്ര്യവും ലഭിക്കും.  ഒലയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വളർച്ചയ്ക്കും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Ola has fully transitioned from Google Maps to its proprietary mapping service, Ola Maps, aiming to boost operational efficiency and reduce costs. Learn about Ola’s strategic move and its impact on the ride-hailing industry.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version