പാൻ (Permanent Account Number) കാർഡ് ഒരു ഇന്ത്യൻ സാമ്പത്തിക പ്രമാണമാണ്. അതായത് ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകൾക്കും ആവശ്യമായ ഇന്ത്യയിലെ ഒരു പൗരന്റെ പ്രധാന രേഖകളിൽ ഒന്ന്. സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് ആവശ്യമായി വരാറുണ്ട്. നിക്ഷേപങ്ങൾ, വായ്പകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ വീണ്ടെടുക്കുന്നതിനും നികുതിദായകരുടെ മറ്റ് ബിസിനസ്സ് പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ മനസിലാക്കാനും വേണ്ടിയാണ് സർക്കാർ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) നിർമ്മിച്ചത്. നികുതി വെട്ടിപ്പ് തടയുക എന്ന ലക്ഷ്യവും ഇതിനൊപ്പം ഉണ്ടായിരുന്നു. പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് നേരത്തെ തന്നെ ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.
പാൻ പ്രവർത്തനരഹിതമായാൽ സാമ്പത്തിക ഇടപാടുകളിൽ നിരവധി പ്രതിസന്ധികൾ ഉണ്ടാകും. ഉദാഹരണത്തിന്, 1000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നത് പോലെയുള്ള ചില സാധാരണ ബാങ്കിംഗ് ഇടപാടുകൾ നടത്തേണ്ടി വരുമ്പോൾ പോലും. ഓഹരികൾ വാങ്ങാനോ വിൽക്കാനോ കഴിയില്ല. പാൻ പ്രവർത്തനരഹിതമാകുന്നതോടെ, വ്യക്തിക്ക് ചെയ്യാൻ കഴിയാത്ത ചില സാമ്പത്തിക ഇടപാടുകളുണ്ട്. എന്നാൽ ചില ഇടപാടുകൾ നടത്താൻ സാധിക്കും. അത്തരം സാമ്പത്തിക ഇടപാടുകൾക്ക് ഉയർന്ന നികുതി നിരക്ക് ബാധകമാകും.
പാൻ കാർഡ് പ്രവർത്തന രഹിതമായാൽ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ
1) ഒരു ബാങ്കിംഗ് കമ്പനിയിലോ സഹകരണ ബാങ്കിലോ ഒരു അക്കൗണ്ട് തുറക്കാൻ കഴിയില്ല
2) ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിനായി അപേക്ഷിക്കുവാൻ കഴിയില്ല
3) ഡീമാറ്റ് അക്കൗണ്ട് തുറക്കൽ കഴിയില്ല
4) ഒരു ഹോട്ടലിലോ റെസ്റ്റോറന്റിലോ ബില്ലിന് 50,000 രൂപയിൽ കൂടുതലുള്ള തുക പണമായി നൽകുവാൻ കഴിയില്ല.
5) വിദേശ കറൻസി വാങ്ങുന്നതിനുള്ള പേയ്മെന്റ് നൽകുവാൻ കഴിയില്ല
6) മ്യൂച്വൽ ഫണ്ടിലേക്ക് 50,000 രൂപയിൽ കൂടുതലുള്ള തുകയുടെ പേയ്മെന്റ് നടത്തുവാൻ സാധിക്കില്ല
7) കടപ്പത്രങ്ങളോ ബോണ്ടുകളോ ഏറ്റെടുക്കുന്നതിന് 50,000 രൂപയിൽ കൂടുതലുള്ള തുകയുടെ പേയ്മെന്റ് നടത്തുവാൻ കഴിയില്ല
8) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ ബോണ്ടുകൾ ഏറ്റെടുക്കുന്നതിന് 50,000 രൂപയിൽ കൂടുതലുള്ള തുകയുടെ പേയ്മെന്റ്
9) ഒരു ബാങ്കിംഗ് കമ്പനിയിലോ സഹകരണ ബാങ്കിലോ ഒരു ദിവസം 50,000 രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾ നടത്തുവാൻ സാധിക്കില്ല
10) ഒരു ദിവസം 50,000 രൂപയിൽ കൂടുതലുള്ള തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റുകൾ അല്ലെങ്കിൽ പേ ഓർഡറുകൾ അല്ലെങ്കിൽ ബാങ്കറുടെ ചെക്കുകൾ എന്നിവ വാങ്ങുവാൻ സാധിക്കില്ല.
Discover the severe financial restrictions faced if your PAN card becomes inactive due to non-linking with Aadhaar. Learn what transactions you can and cannot perform.