നമുക്ക് ചുറ്റും നിരവധി നിക്ഷേപ പദ്ധതികള്‍ സര്‍ക്കാര്‍-പൊതുമേഖല-സ്വകാര്യ മേഖലകളില്‍ നിലവിലുണ്ട്. ആകര്‍ഷകമായ ഒരുപാട് സവിശേഷതകള്‍ ആണ് ഈ പദ്ധതികള്‍ക്കെല്ലാം ഉള്ളത്. ഇത്തരത്തില്‍ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ആകര്‍ഷകമായ ഒരു പദ്ധതിയാണ് മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ലഘു സമ്പാദ്യ പദ്ധതിയാണ് ഇത്. സ്ത്രീകളുടെ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മറ്റ് പദ്ധതികള്‍ക്ക് വലിയ കാലയളവ് ആണ് എങ്കില്‍ ഹ്രസ്വമായ കാലയളവ് ആണ് മഹിളാ സമ്മാന്‍ സേവിംഗ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ഈ സ്കീമിൽ നിക്ഷേപിക്കാം, പരമാവധി നിക്ഷേപ തുക 2 ലക്ഷം രൂപയാണ്. 7.9% വരെ ഈ തുകയ്ക്ക് പലിശ ലഭിക്കും. ആദായ നികുതി ഇളവുകളും ഈ വരുമാനത്തിന് സ്ത്രീകൾക്ക് ലഭിക്കുന്നതാണ്. സെക്ഷൻ 80 സി പ്രകാരം നിക്ഷേപിച്ച തുകയ്ക്ക് 1.50 ലക്ഷം രൂപ കിഴിവ് ലഭിക്കും. ഇന്ത്യാ പോസ്റ്റ് ഓഫീസുകൾക്ക് പുറമെ, ചുരുക്കം ചില ബാങ്കുകൾ മാത്രമാണ് മഹിളാ സമ്മാന്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ് നൽകുന്നത്. ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പിഎൻബി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചെറുകിട സേവിംഗ് സ്കീമാണ് ഇത്. ഈ പദ്ധതിയിൽ ക്ഷേപകർ രണ്ട് വർഷത്തേക്ക് മാത്രം നിക്ഷേപിക്കണം, അതിൽ നിക്ഷേപത്തിൻ്റെ പരമാവധി പരിധി 2 ലക്ഷം രൂപയാണ്.
10 വയസോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികൾക്കും അക്കൗണ്ട് തുറക്കാം എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഇതുകൂടാതെ ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു സ്ത്രീക്കും ഇതിൽ നിക്ഷേപിക്കാം. ഈ സ്കീമിൽ നിങ്ങൾ പരമാവധി 2 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ 2.32 ലക്ഷം രൂപയാണ് നിങ്ങൾക്ക് ലഭിക്കുക. നിങ്ങൾക്ക് 7.50 ശതമാനം നിരക്കിൽ 32044 രൂപ പലിശ ലഭിക്കും. കാലാവധി തീരുമ്പോൾ 232044 രൂപയാണ് ലഭിക്കുന്നത്.
സ്കീം നിബന്ധനകളും വ്യവസ്ഥകളും
അക്കൗണ്ട് ഉടമകൾ മരിച്ചാൽ, നോമിനിക്കോ കുടുംബാംഗങ്ങൾക്കോ ഈ നിക്ഷേപങ്ങൾ പിൻവലിക്കാം. മാരകമായ രോഗങ്ങൾ ഉണ്ടായാൽ ചികിത്സാ സഹായത്തിനായി തുക പിൻവലിക്കാം. പണം പിൻവലിച്ചതിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിക്കും. അക്കൗണ്ട് തുറന്ന് 6 മാസത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാൻ അനുമതിയുണ്ട്. അങ്ങിനെയൊരു സാഹചര്യമുണ്ടായാൽ നിങ്ങൾക്ക് 2 ശതമാനം കുറഞ്ഞ പലിശയിൽ തുക തിരികെ നൽകും.
Learn about the Mahila Samman Savings Certificate, a new savings scheme by the Government of India designed for women investors, offering a 7.5% interest rate and flexible deposit options from April 2023 to March 2025.