ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം ഉടൻ തന്നെ ഒരു പുതിയ മാറ്റത്തിനു കൂടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. റോബിൻ എന്ന് പേരിട്ടിരിക്കുന്ന ഒരു ‘ഇലക്ട്രിക് മൈക്രോകാർ’ പുറത്തിറക്കാൻ ഒരുങ്ങി വിംഗ്സ് ഇവി. രണ്ട് സീറ്റുള്ള ഈ ഇലക്ട്രിക്ക് വെഹിക്കിൾ ഒരു മോട്ടോർബൈക്ക് പോലെ തന്നെ കൈകാര്യം ചെയ്യാവുന്നതാണെന്ന് നിർമ്മാതാക്കൾ പറയുന്നു. ഇൻഡോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിംഗ്സ് ഇവി, ഒരു പിതാവും മകനും ചേർന്ന് സ്ഥാപിച്ചതാണ്. 2025 ഏപ്രിലിൽ ബെംഗളൂരുവിൽ റോബിൻ അവതരിപ്പിക്കുമെന്ന് സിഇഒയും സഹസ്ഥാപകനുമായ പ്രണവ് ദണ്ഡേക്കർ മാധ്യമങ്ങളോട് പറഞ്ഞു.
കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡിയും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവുള്ള ആളാണ് പ്രണവ് ദണ്ഡേക്കർ. “വിപണിയിൽ നിലവിലുള്ള ഇരുചക്രവാഹനങ്ങളേക്കാളും സുരക്ഷിതമാണോ എന്നറിയാൻ പൂനെ നടത്തിയ എല്ലാ സുരക്ഷാ പരിശോധനകളും റോബിൻ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. “ഞങ്ങളുടെ ഇൻഡോർ പ്ലാൻ്റിൽ നിന്നും ആദ്യ വർഷം 3000 യൂണിറ്റുകൾ വിൽക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് പ്രണവ് പറഞ്ഞത്. വെഞ്ച്വർ ഹൈവേ ഉൾപ്പെടെയുള്ള വിവിധ നിക്ഷേപകരിൽ നിന്നും ഇന്ത്യയിൽ നിന്നും സിലിക്കൺ വാലിയിൽ നിന്നുമുള്ള നിരവധി ഉയർന്ന പ്രൊഫൈൽ എയ്ഞ്ചൽ നിക്ഷേപകരിൽ നിന്നും ഈ EV സ്ഥാപനം ഫണ്ട് സ്വരൂപിച്ചിട്ടുണ്ട് എന്നും സിഇഒ പറഞ്ഞു.
വിങ്സ് ഇവി രാജ്യത്തുടനീളമുള്ള ആറ് നഗരങ്ങളിൽ ഉപയോക്തൃ ഗവേഷണവും ബെംഗളൂരുവിൽ 300-ലധികം ടെസ്റ്റ് ഡ്രൈവുകളും നടത്തിയിട്ടുണ്ടെന്ന് സിലിക്കൺ വാലിയിൽ 17 വർഷം ജോലി ചെയ്ത ടെക്കി കൂടിയായ പ്രണവ് ദണ്ഡേക്കർ പറഞ്ഞു. 2025-ൽ, റോബിൻ ഒരു പുതിയ ഫോർമാറ്റിൽ രാജ്യവ്യാപകമായി പുറത്തിറക്കുന്നതിന് മുമ്പ് ചെന്നൈയിലും ഹൈദരാബാദിലും പൂനെയിലും ലോഞ്ച് ചെയ്യും.
2025 ഏപ്രിലിൽ ഡെലിവറി ആരംഭിക്കാൻ ഇവർ പദ്ധതിയിടുന്നു. നിലവിൽ ലഭിച്ചിരിക്കുന്ന ഓർഡർ കൊണ്ട് തന്നെ ആദ്യ ബാച്ച് ഉൽപ്പാദനം എന്തായിരിക്കുമെന്ന് മനസ്സിലാക്കാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ വിപണികളിൽ നിന്നും നല്ല പ്രതികരണം ആണ് ലഭിക്കുന്നത് എങ്കിൽ ഈ മേഖലയിൽ ഒരു ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കും എന്ന് ശ്രീ ദണ്ഡേക്കർ കൂട്ടിച്ചേർത്തു.
റോബിൻ മൂന്ന് വേരിയൻ്റുകളിൽ ലഭ്യമാകും. അടിസ്ഥാന നോൺ-എസി 65 കി.മീ റേഞ്ച് മോഡലിന് വില 2 ലക്ഷം രൂപ (എക്സ്-ഷോറൂം) , ഫാനുള്ള മിഡ് വേരിയൻ്റ് 90 കിലോമീറ്റർ റേഞ്ച് ₹2.5 ലക്ഷം, 90 കിലോമീറ്റർ റേഞ്ചുള്ള ഒരു പ്രീമിയം വേരിയൻ്റ് 3 ലക്ഷം രൂപ എന്നിങ്ങിനെ ആണ് വേരിയെന്റുകൾ. ഒരു എസി, പേറ്റൻ്റ് ഓഡിയോ അലേർട്ട് സിസ്റ്റങ്ങൾ എന്നിവ പ്രീമിയം വേരിയന്റിൽ ലഭ്യമാണ്.
“ഇന്ത്യയിൽ പ്രതിവർഷം 18 ദശലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങൾ വിൽക്കുന്നു. അടുത്ത 15 മുതൽ 20 വരെ വർഷത്തിനുള്ളിൽ, ഇരുചക്രവാഹന വാങ്ങുന്നവരിൽ വലിയൊരു വിഭാഗം ടു സീറ്റർ മൈക്രോ കാറുകളിലേക്ക് മാറിയേക്കാം” എന്ന് പ്രകാശ് ദണ്ഡേക്കർ പറഞ്ഞു. കമ്പനിയുടെ സിടിഒയും വിംഗ്സ് ഇവിയുടെ സഹസ്ഥാപകനുമാണ് പ്രണവിന്റെ അച്ഛനായ പ്രകാശ് ദണ്ഡേക്കർ. മുൻപ് ടാറ്റ ടെക്നോളജീസിലെ എംബഡഡ് സിസ്റ്റംസ് ആൻഡ് ടെലിമാറ്റിക്സ് വിഭാഗത്തിൻ്റെ തലവനായിരുന്നു അദ്ദേഹം. നൂതന വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഫ്ലൈ-ബൈ-വയർ സാങ്കേതികവിദ്യയ്ക്ക് സമാനമായ ഡ്രൈവ്-ബൈ-വയർ പവർട്രെയിൻ ആണ് റോബിന് ഊർജം നൽകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Wings EV is set to revolutionize Indian transportation with its electric microcar, Robin. Launching in Bengaluru in April 2025, Robin offers eco-friendly, compact, and safe commuting solutions with three variants to suit diverse needs.