പൂക്കളവും ഓണസദ്യയും ഓണക്കളികളും ഒത്തുചേരലും ഒന്നും ഇല്ലാതെ മലയാളിക്ക് ഒരു ഓണം ഉണ്ടോ? സ്റ്റാർട്ടപ്പ് സ്ക്വയറിന്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പുകളുടെ ഓണാഘോഷം കേരള സ്റ്റാർട്ടപ്പ് മിഷനിൽ നടന്നു. സെപ്റ്റംബർ 11 ആം തീയതി ബുധനാഴ്ച ആണ് ഓണാഘോഷം നടന്നത്. രാവിലെ 8 മണി മുതൽ സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി പൂക്കള മത്സരം നടത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി അരങ്ങേറി ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
പൂക്കള മത്സരവും രസകരമായ ഓണക്കളികളും ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടി. ആവേശോജ്വലമായ വടംവലിയോടെ ആയിരുന്നു പരിപാടികൾ അവസാനിച്ചത്.
Kerala Startup Mission’s Onam celebration brought together startups for a vibrant Pookalam competition, Onam Sadya, and fun games, fostering community spirit.