ഈ വർഷം ഏറ്റവും കൂടുതൽ സമ്പത്തുണ്ടാക്കിയ വ്യക്തി ആരെന്ന് നിങ്ങൾക്കറിയാമോ? അത് ഇലോൺ മസ്കോ, മുകേഷ് അംബാനിയോ, അദാനിയോ ഒന്നുമല്ല. മെറ്റ സി.ഇ.ഒ മാർക്ക് സുക്കർബർഗാണ് 2024ൽ ഇതുവരെ ഏറ്റവുമധികം വരുമാനമുണ്ടാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ നിരയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് മാർക്ക് സക്കർബർഗ്. കൂടാതെ ആദ്യമായി ഈ നിരയിൽ ഒന്നാം സ്ഥാനം നേടാനും അദ്ദേഹത്തിന് കഴിയും.
Facebook, Instagram, Threads, WhatsApp-ൻ്റെ മാതൃ കമ്പനി എന്നിവ അങ്ങുന്ന മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ സിഇഒ ആണ് സക്കർബർഗ്.
ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡെക്സ് റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 40% വരെ വർധിച്ച് 182 ബില്യൺ ഡോളറിലേക്കാണ് എത്തി നിൽക്കുന്നത്. ഇതോടെ ലോക ധനികരുടെ പട്ടികയിൽ അദ്ദേഹം നാലാം സ്ഥാനത്തായി.
ആഡംബര ഉല്പന്നങ്ങൾ നിർമിക്കുന്ന ഫ്രെഞ്ച് കമ്പനിയായ LVMH സ്ഥാപകനും, പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള വ്യക്തിയുമായ ബെർണാർഡ് ആർനോൾട്ടിനേക്കാൾ 7 ബില്യൺ ഡോളർ ആസ്തിയുടെ കുറവാണ് സക്കർബർഗിനുള്ളത്.
ഇയർ-ടു-ഡേറ്റ് സമ്പത്തിന്റെ അടിസ്ഥാനത്തിൽ, എൻവിഡിയ സഹസ്ഥാപകനും, സി.ഇ.ഒയുമായ ജെൻസൻ ഹുവാങ് ഈ വർഷം തുടക്കത്തിൽ മാർക്ക് സക്കർബർഗിനെ മറികടന്നിരുന്നു.
ഇക്കഴിഞ്ഞ രണ്ട് വ്യാപാര ദിവസങ്ങളിൽ എൻവിഡിയ ഓഹരികൾ കനത്ത നഷ്ടമാണ് നേരിട്ടിരുന്നത്. ഇതോടെ ഹുവാങ്ങിന്റെ ആസ്തി മൂല്യത്തിൽ 11.5 ബില്യൺ ഡോലറുകളുടെ കുറവാണുണ്ടായത്.
ഇത്തരത്തിൽ തിരിച്ചടി നേരിട്ടെങ്കിലും ഹുവാങ്ങിന്റെ ആസ്തി ഈ വർഷം 44 ബില്യൺ ഡോളറുകളുടെ വളർച്ച നേടിയിട്ടുമുണ്ട്. ഇത്തരത്തിൽ അദ്ദേഹത്തിന്റെ ആകെ ആസ്തി മൂല്യം 93 ബില്യൺ ഡോളറുകളാണ്.
സമീപ വർഷങ്ങളിൽ വിർച്വൽ റിയാലിറ്റി, മെറ്റാ വേഴ്സ്, നിർമിത ബുദ്ധി എന്നിവയിലാണ് മെറ്റ ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നത്. തുടക്കത്തിൽ ഇത്തരം നീക്കങ്ങൾ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇത്തരത്തിൽ 2021 സെപ്തംബർ മുതൽ 2022 നവംബർ വരെയുള്ള കാലയളവിൽ മെറ്റയുടെ ഓഹരി വില 75 ശതമാനത്തിലധികം നഷ്ടം നേരിട്ടു.
എന്നാൽ പിന്നീട് നിർമിത ബുദ്ധിക്ക് ലോകമാകെ സ്വീകാര്യത ലഭിച്ചതും, ചിലവുകളിൽ മെറ്റ നിയന്ത്രണങ്ങൾ കൊണ്ടു വന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം തിരികെപ്പിടിക്കാൻ സഹായകമായി.
ഇതോടെ ഈ ഓഹരികൾ റെക്കോർഡ് നിലവാരമായ 500 ഡോളർ മറികടന്നു. കമ്പനിയുടെ മൂല്യം 1.3 ട്രില്യണായി ഉയർന്നു. ഇത്തരത്തിൽ മെറ്റയിൽ 13% ഓഹരി പങ്കാളിത്തമുള്ള സക്കർബർഗിന്റെ ആസ്തിമൂല്യവും വർധിച്ചു. 2022 നവംബറിൽ 35 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന സക്കർബർഗിന്റെ ഇപ്പോഴത്തെ ആസ്തി 182 ബില്യൺ ഡോളറാണ്.
മസ്‌കിനെയും ബെസോസിനെയും അപേക്ഷിച്ച് നോക്കുമ്പോൾ കുറച്ച് പിന്നിൽ ആണെങ്കിലും സാങ്കേതികവിദ്യയുടെ ഭാഗ്യം കൊണ്ട് സക്കർബർഗിന് ഈ വിടവ് വേഗത്തിൽ പരിഹരിക്കുവാൻ കഴിയും.
മെറ്റാ, ടെസ്‌ല, ആമസോൺ എന്നിവ മൂന്നും മെഗാ-ക്യാപ് യുഎസ് ടെക് സ്റ്റോക്കുകളാണ്. അതായത് സക്കർബർഗ്, മസ്‌ക്, ബെസോസ് എന്നിവരുടെ സമ്പത്ത് ഒരേപോലെ ഉയരുകയും കുറയുകയും ചെയ്യും. മെറ്റാ മേധാവി ഈ വർഷം സമ്പത്ത് ശേഖരണത്തിൽ മസ്‌കിനെയും ബെസോസിനെയും പിന്നിലാക്കി കൊണ്ട് അവരെ മറികടക്കാനുള്ള പാതയിൽ ആണ് സഞ്ചരിക്കുന്നത്. ഈ വർഷത്തെ അദ്ദേഹത്തിൻ്റെ നേട്ടം 54 ബില്യൺ ഡോളർ ആയപ്പോൾ മസ്കിനും ബെസോസിനും യഥാക്രമം 19 ബില്യൺ ഡോളറിൻ്റെയും 25 ബില്യൺ ഡോളറിൻ്റെയും വർധന മാത്രമേ ഉണ്ടായിട്ടുള്ളൂ.
40 കാരനായ സക്കർബർഗിന് 53 കാരനായ മസ്‌കിനെയും 60 കാരനായ ബെസോസിനേക്കാളും മുന്നിലെത്തുക എളുപ്പമാണ് എന്ന് തന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ, ബിസിനസ് ടൈറ്റൻമാരായ ബിൽ ഗേറ്റ്‌സ്, ബഫറ്റ്, “ഗൂഗിൾ ഗയ്സ്,” ലാറി പേജ്, സെർജി ബ്രിൻ എന്നിവരേക്കാൾ വലിയ ആസ്തിയാണ് സക്കർബർഗിനുള്ളത്.
സക്കർബർഗ് 2004-ൽ 19-ആം വയസ്സിൽ ആണ് ഫേസ്ബുക്ക് സ്ഥാപിച്ചത്. ഇന്ന് 1.3 ട്രില്യൺ ഡോളർ വിപണി മൂലധനമുള്ള ലോകത്തിലെ ഏഴാമത്തെ ഏറ്റവും വലിയ പൊതു കമ്പനിയായി മെറ്റ നിലകൊള്ളുന്നു. ബഫറ്റിൻ്റെ ബെർക്‌ഷെയർ ($989 ബില്യൺ), മസ്‌കിൻ്റെ ടെസ്‌ല ($723 ബില്യൺ), വാൾമാർട്ട് ($633 ബില്യൺ), JP മോർഗൻ ($585 ബില്യൺ) ഉൾപ്പെടെയുള്ള നിരവധി കോർപ്പറേറ്റ് ഭീമന്മാരെക്കാളും കൂടുതൽ മൂല്യവത്താണ് മെറ്റയ്ക്ക് ഉള്ളത്. സക്കർബർഗ് സമീപ വർഷങ്ങളിൽ ഒരു ശക്തമായ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്.
Meta CEO Mark Zuckerberg is rapidly climbing the wealth rankings, with a $51 billion increase in his fortune this year, placing him just behind Elon Musk, Jeff Bezos, and Bernard Arnault.