ലോകം എമ്പാടും ആരാധകരുള്ള ഡവെ യിലെ റെസ്ലിംഗ് താരമാണ് റോമൻ റെയിൻസ്. 1985 മെയ് 25 ന് ഫ്ലോറിഡയിലെ പെൻസക്കോള പട്ടണത്തിൽ മുൻ ഗുസ്തിക്കാരനായ സിക്ക അനോവയുടെയും പട്രീഷ്യയുടെയും മകനായി ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇറ്റാലിയൻ പൈതൃകമുള്ള അദ്ദേഹത്തിന് ഗുസ്തി രക്തത്തിൽ തന്നെ ഉണ്ടായിരുന്നു.
20 മില്യൺ ഡോളർ അതായത് ഏകദേശം 166.76 കോടി രൂപ ആസ്തിയാണ് റോമൻ റെയിൻസിനുള്ളത്. സിനിമകൾ, അംഗീകാരങ്ങൾ, ബിസിനസ് എന്നിവയിൽ നിന്നും ഉള്ള വരുമാനത്തിനൊപ്പം പ്രതിവർഷം 50 ലക്ഷം രൂപയോളം അദ്ദേഹം സമ്പാദിക്കുന്നുണ്ട്. C4 എനർജി, ഷാഡി റേസ് തുടങ്ങിയ ബ്രാൻഡുകളുമായി റെയിൻസിന് ഉയർന്ന ശമ്പളമുള്ള സ്പോൺസർ ചെയ്ത പങ്കാളിത്തമുണ്ട്.
സമ്പാദ്യം ഉള്ളത് പോലെ തന്നെ മേക്ക്-എ-വിഷ് ഫൗണ്ടേഷൻ, ലുക്കീമിയ ആൻഡ് ലിംഫോമ സൊസൈറ്റി തുടങ്ങിയ ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് അദ്ദേഹം സംഭാവന നൽകാറുമുണ്ട്.
ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായ അദ്ദേഹം 2010-ൽ ആണ് റെസ്ലിംഗിലേക്ക് തിരിഞ്ഞത്. 2012-ൽ, റെയ്ൻസ് WWE മെയിൻ റോസ്റ്ററിൽ ചേർന്നു. 2018-ൽ രക്താർബുദം സ്ഥിരീകരിച്ച അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുകയും 2020-ൽ തിരിച്ചെത്തുകയും ചെയ്തു. യൂണിവേഴ്സൽ ചാമ്പ്യൻ എന്ന നിലയിൽ 1,316 ദിവസത്തിലധികം പദവി വഹിച്ച ഒരു റെക്കോർഡ് അദ്ദേഹത്തിനുണ്ട്. 2014-ൽ റോമൻ ഗലീന ബെക്കറിനെ വിവാഹം കഴിച്ചു, അവർക്ക് ഇരട്ടകൾ ഉൾപ്പെടെ അഞ്ച് കുട്ടികൾ ആണ് ഈ ദമ്പതികൾക്ക് ഉള്ളത്.
ഫ്ലോറിഡയിലെ ടാമ്പയിലെ 2.43 മില്യൺ ഡോളർ മൂല്യമുള്ള ഒരു മാൻഷനിലാണ് റോമൻ റെയ്ൻസ് താമസിക്കുന്നത്. കാഡിലാക് എസ്കലേഡ്, റേഞ്ച് റോവർ, മെഴ്സിഡസ് ബെൻസ് തുടങ്ങിയ ആഡംബര മോഡലുകൾ ഉൾപ്പെടെയുള്ള കാറുകളും അദ്ദേഹത്തിനുണ്ട്. “ദിസ് വീക്ക് ഇൻ ഡബ്ല്യുഡബ്ല്യുഇ” എന്ന ടെലിവിഷൻ പരമ്പരയിലും “ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പ്രസൻ്റ്സ്: ഹോബ്സ് & ഷാ” എന്ന സിനിമയിലും അതിഥി വേഷത്തിൽ അദ്ദേഹം അഭിനയിച്ചു. “ദി ടുനൈറ്റ് ഷോ സ്റ്റാറിംഗ് ജിമ്മി ഫാലൺ” ഉൾപ്പെടെ നിരവധി ടോക്ക് ഷോകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Explore Roman Reigns’ impressive career and net worth of $20 million. From his WWE success and Universal Champion title to his luxurious lifestyle, learn about the wrestler’s income, endorsements, and charitable contributions.