ഫോർട്ട് കൊച്ചിയിൽ കേരള ടൂറിസം വകുപ്പിന്റെ നവീകരിച്ച റസ്റ്റ് ഹൗസ് പ്രവർത്തന സജ്ജമായി. ഫോർട്ട് കൊച്ചി ബീച്ചിന് അഭിമുഖമായി 1962 ലും 2006 ലും നിർമ്മിച്ച രണ്ട് റസ്റ്റ് ഹൗസ് കെട്ടിടങ്ങളാണ് പഴമയുടെ തനിമ നഷ്ടപ്പെടാതെ നവീകരിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുന്ന പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതിയാണ് കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിലും ആരംഭിച്ചിരിക്കുന്നത്.
ഇരു കെട്ടിടങ്ങളിലേയും പ്ലംബിങ്, വൈദ്യുതി സംവിധാനങ്ങൾ പുതുക്കി. ഹാളുകൾ മോടിയാക്കിയത് കൂടാതെ മേൽക്കൂരയിലെ പഴയ ഓടുകൾ മാറ്റി പുതിയവ വെച്ചു. സീലിങ്ങും പുതുക്കിയിട്ടുണ്ട്. റസ്റ്ററൻ്റ്, അടുക്കള, വാഷ് റൂം എന്നിവയിലും അറ്റകുറ്റപ്പണികൾ നടത്തി.
ഫോർട്ട് കൊച്ചി കൂടാതെ തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, കൊല്ലം ജില്ലയിലെ കുണ്ടറ, വയനാട് ജില്ലയിലെ മേപ്പാടി, സുൽത്താൻ ബത്തരേി, പാലക്കാട് ജില്ലയിലെ തൃത്താല, കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് തുടങ്ങിയ ഗസ്റ്റ് ഹൗസുകളും നവീകരിച്ചിരുന്നു.
2021ലാണ് കേരളത്തിലെ പൊതു മരാമത്ത് റെസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറുന്നത്. ഓൺലൈനിൽ ബുക് ചെ്യ്ത് റസ്റ്റ് ഹൗസ് ഉപയോഗിക്കാം. ഇതു വരെ19 കോടിയാണ് പീപ്പിൾസ് റസ്റ്റ് ഹൗസുകൾ വരുമാനമുണ്ടാക്കിയത്. സംസ്ഥാനത്തെ 156 റസ്റ്റ് ഹൗസുകളിൽ നിന്നായി മൂന്ന് ലക്ഷത്തിലധികം ബുക്കിങ്ങുകളാണ് ലഭിച്ചത്.
The Rest House at Fort Kochi, under the Kerala Tourism Department, has reopened after a renovation, preserving its traditional charm. The upgraded facilities aim to provide affordable accommodation as part of the People’s Rest House project, enhancing the experience for tourists in Kerala.