ആര്യമാൻ ബിർള, സച്ചിൻ, ധോനി, വിരാട് കോഹ്ലി തുടങ്ങിയവരാണ് ഇന്ത്യയിലെ ധനികരായ ക്രിക്കറ്റ് താരങ്ങൾ. ഇതിൽ ആര്യമാൻ ബിർള എന്ന പേര് അധികമാരും കേട്ടിരിക്കാൻ ഇടയില്ല. കാരണം വെറും രണ്ടു വർഷത്തെ ക്രിക്കറ്റ് ജീവിതത്തിന് ശേഷം ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞയാളാണ് ആര്യമാൻ. 22ാം വയസ്സിൽ ക്രിക്കറ്റിൽ നിന്നും താത്ക്കാലികമായി വിരമിച്ച ആര്യമാൻ ലോകത്തിലെതന്നെ ഏറ്റവും ധനികനായ ക്രിക്കറ്ററാണ്. ആര്യമാന്റെ ആസ്തിയെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും അത് 70000 കോടിയോളം വരുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ക്രിക്കറ്റ് കളിച്ചല്ല ആര്യമാൻ ഈ സമ്പാദ്യം ഉണ്ടാക്കിയത്.
ഇതിഹാസ വ്യവസായി ആദിത്യ ബിർളയുടെ കൊച്ചുമകനാണ് ആര്യമാൻ. 24.8 ബില്യൺ ഡോളർ ആസ്തിയോടെ ആര്യമാന്റെ പിതാവ് കുമാർ മംഗലം ബിർള ഇന്ത്യയിലെ ഏറ്റവും സമ്പന്ന വ്യക്തികളുടെ പട്ടികയിൽ ആദ്യ പത്തിലുണ്ട്. 2023 മുതൽ ആദിത്യ ബിർള ഫാഷൻ ആൻഡ് റീടെയിൽ ലിമിറ്റഡ് (ABFRL) ഡയറക്ടർ ആണ് ആര്യമാൻ ബിർള. ഇതിനുപുറമേ ആദിത്യ ബിർള മാനേജ്മെൻ്റ് കോർപ്പറേഷന്റേയും ഗ്രാസിം ഇൻഡസ്ട്രീസിന്റേയും ഡയറക്ടർ കൂടിയാണ് അദ്ദേഹം. ബിസിനസിലേക്ക് കടക്കും മുൻപ് ക്രിക്കറ്റ് ലോകത്തെത്തിയ ആര്യമാൻ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ സെഞ്ച്വറി വരെ നേടിയ താരമാണ്.
1997ൽ മുംബൈയിലാണ് ആര്യമാൻ ജനിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ബിസിനസ് ആവശ്യങ്ങൾക്ക് മധ്യപ്രദേശിലേക്കു മാറി. ആദിത്യ ബിർള ഗ്രൂപ്പിന്റെ സിമന്റ് ഫാക്ടറി പ്രവർത്തന മേൽനോട്ടത്തിനായാണ് കുടുംബം മുംബൈയിൽനിന്നും മധ്യപ്രദേശിൽ എത്തിയത്. ചെറുപ്പം തൊട്ടേ ജൂനിയർ ലെവൽ ക്രിക്കറ്റിൽ ആര്യമാൻ കഴിവ് തെളിയിച്ചു. മധ്യപ്രദേശിനായി രഞ്ജി ട്രോഫി കളിച്ച് 2017ലാണ് ആര്യമാൻ സീനിയർ ക്രിക്കറ്റിൽ അരങ്ങേറിയത്. ഒഡിഷയ്ക്കെതിരെ 2017 നവംബറിൽ ആയിരുന്നു ആര്യമാന്റെ അരങ്ങേറ്റ മത്സരം. മത്സരത്തിൽ രജത് പാട്ടീദാറിനൊപ്പം 72 റൺസിന്റെ ഓപ്പണിങ് പാർട്ണർഷിപ്പിൽ ആര്യമാൻ പങ്കാളിയായി. എന്നാൽ താരം ശ്രദ്ധിക്കപ്പെട്ടത് 2018ൽ ഈഡൻ ഗാർഡൻസിൽ ബംഗാളിനെതിരെ നേടിയ സെഞ്ച്വറിയിലൂടെയാണ്. 189 പന്തിൽ 103 റൺസ് നേടിയാണ് ആര്യമാൻ അന്ന് മിന്നും പ്രകടനം പുറത്തെടുത്തത്.
2018 ഐപിഎൽ ലേലത്തിൽ രാജസ്ഥാൻ റോയൽസ് ആര്യമാനെ സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ട് സീസണുകളിൽ രാജസ്ഥാൻ ടീമിലുണ്ടായിരുന്ന ആര്യമാന് ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചില്ല. തുടർച്ചയായ പരിക്കുകളായിരുന്നു ഇതിനു കാരണം. ഇതിനെത്തുടർന്നാണ് 2019ൽ ക്രിക്കറ്റ് രംഗത്തു നിന്നും താത്ക്കാലികമായി വിട്ടുനിൽക്കാൻ ആര്യമാൻ തീരുമാനിച്ചത്.
Aryaman Birla, the son of billionaire Kumar Mangalam Birla, is India’s richest cricketer-turned-businessman. With a net worth of INR 70,000 crore, Aryaman has established himself as a key figure in the Aditya Birla Group, eclipsing cricket legends like Tendulkar, Dhoni, and Kohli.