റെയിൽപ്പാതയുടേയും യാത്രക്കാരുടേയും സുരക്ഷയ്ക്ക് ഇന്റഗ്രേറ്റഡ് ട്രാക് മോണിറ്ററിങ് സംവിധാനവുമായി (ITMS) റെയിൽവേ.
റെയിൽവേ ആധുനികവത്കരണത്തിന്റെ ഭാഗമായുള്ള സംവിധാനം ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് ആദ്യം സ്ഥാപിച്ചത്. നൂതന സാങ്കേതികവിദ്യയിലൂടെ ITMS ട്രാക് മെയിന്റനൻസും സുരക്ഷയും ഉറപ്പാക്കും.

  മണിക്കൂറിൽ 200 കിലോമീറ്റർ വരെയുള്ള ട്രാക്കുകളിലെ സുരക്ഷാ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന സംവിധാനമാണ് ITMS. ലേസർ സെൻസർ, ഹൈസ്പീഡ് ക്യാമറ, ആക്സലറോമീറ്റർ, ജിപിഎസ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക.  റെയിൽവേ ട്രാക്ക് മാനേജ്മെന്റ് സിസ്റ്റവുമായി (TMS) സംയോജിപ്പിച്ച് ഐടിഎംഎസ് പാതയിലെ പ്രശ്നങ്ങളെക്കുറിച്ച് എസ്എംഎസ്സുകളും ഇമെയിലും അയക്കും.

ഐടിഎംഎസ് വാഹനങ്ങൾക്കായി ഇന്ത്യൻ റെയിൽവേ 180 കോടി രൂപയാണ് നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. രാജ്യത്തെ 17 റെയിൽവേ സോണുകളിലും ഐടിഎംഎസ് വാഹനങ്ങൾ ലഭ്യമാക്കും. നിലവിൽ ഏഴ് ഐടിഎംഎസ് വാഹനങ്ങൾ പ്രവർത്തനസജ്ജമാണ്. സമീപഭാവിയിൽത്തന്നെ പത്തെണ്ണം കൂടി സജ്ജമാക്കും.

Indian Railways introduces the Intelligent Track Monitoring System (ITMS) for real-time, contactless monitoring of track conditions. Learn about its features, investment, and impact.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version