തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം അടക്കമുള്ളവ തള്ളിയ സംഭവത്തിൽ കേരള സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

ആശങ്ക വളർത്തുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ശരിയായ മാലിന്യ സംസ്കരണത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കോടതി താക്കീത് നൽകി. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ അയൽസംസ്ഥാനത്ത് അലക്ഷ്യമായും നിയമപരമായ ആവശ്യകതകൾക്ക് വിരുദ്ധമായും സംസ്കരിക്കുന്നത് ഭയാനകമായ സാഹചര്യമാണെന്നും കോടതി പറഞ്ഞു.

കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ മാലിന്യം തള്ളിയ സംഭവത്തിൽ കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ മാലിന്യം തള്ളിയ  സംഭവത്തിൽ ജനുവരി പത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ് എന്നിവർ പ്രത്യേക സിറ്റിങ് നടത്തിയാണ് വിഷയം പരിഗണിച്ചത്. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

The Kerala High Court has criticized the state government for dumping hospital waste in Tirunelveli, Tamil Nadu. Calling the incident worrying, the court has demanded a report by January 10, emphasizing the need for better waste management practices.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version