ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉന്നതനായ വ്യക്തിത്വമായിരുന്നു ഡോ. മൻമോഹൻ സിംഗ്. 2004 മുതൽ 2009 വരെയും 2009 മുതൽ 2014 വരെയും രണ്ടുതവണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിൻ്റെ ഭരണകാലം രാജ്യത്തിൻ്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. പ്രധാനമന്ത്രിപദത്തിൽ എത്തുന്നതിനു മുൻപ് നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു മൻമോഹൻ. ഇന്ത്യയെ മാറ്റിമറിച്ച സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ ധനമന്ത്രിയായിരിക്കെ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
2018ൽ മൻമോഹൻ സിംഗ് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതിലെ സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിന്റെ ആകെ ആസ്തി 15.77 കോടി രൂപയാണ്. ഡൽഹിയിലും ചണ്ഡീഗഡിലും മൻമോഹൻ സിംഗിന് ഫ്ലാറ്റുകൾ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 11 വർഷം മുൻപ് 7.27 കോടി രൂപയായിരുന്നു ഈ ഫ്ലാറ്റുകളുടെ മൂല്യം.
90 ലക്ഷം രൂപയായിരിന്നു അദ്ദേഹത്തിന്റെ 2018-19 വർഷത്തെ മൊത്തം വരുമാനം. ഇതിനുപുറമേ ബാങ്ക് നിക്ഷേപങ്ങളും അദ്ദേഹത്തിന്റെ ആസ്തിയിൽപ്പെടുന്നു. 2013ൽ എസ്ബിഐ അക്കൗണ്ടിൽ ആകെ 3.46 കോടി രൂപ നിക്ഷേപം ഉണ്ടായിരുന്നു. മൻമോഹൻ സിംഗിന് കുടിശ്ശികയൊന്നും ഇല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സത്യവാങ്മൂലത്തിൽ പറയുന്ന പ്രകാരം അദ്ദേഹത്തിന്റെ കൈവശം 30,000 രൂപയും 3.86 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഉണ്ടായിരുന്നു. കൂടാതെ തപാൽ സേവിംഗ് സ്കീമിൽ 12.76 ലക്ഷം രൂപയുമുണ്ട്. ഈ സ്വത്തുവകൾക്ക് പുറമേ മാരുതി 800 കാറാണ് അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്ന വാഹനം.
Explore Dr. Manmohan Singh’s wealth and assets, including flats in Delhi and Chandigarh, bank deposits, a Maruti 800, and postal savings. Learn about the former Prime Minister’s financial details as per his 2018 affidavit.