ഇന്ത്യൻ വ്യവസായ ലോകത്തെ പ്രമുഖ നാമമാണ് പങ്കജ് ഓസ്വാളിൻ്റേത്. വൈവിധ്യമാർന്ന ബിസിനസ് കൂട്ടായ്മയാണ് അദ്ദേഹത്തിന്റെ ഓസ്വാൾ ഗ്രൂപ്പ്. സുസ്ഥിരതയിലും നൂതന ബിസിനസ് സമ്പ്രദായങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ പേരുകേട്ട സ്ഥാപനമാണിത്. ലോകത്തിലെതന്നെ ഏറ്റവും വില കൂടിയ ആഢംബര വീടുകളിൽ ഒന്നാണ് ജയ്സ്വാളിനുള്ളത്. 1650 കോടിയാണ് അദ്ദേഹത്തിന്റെ ആഢംബര ഭവനത്തിന്റെ വില.
2023ലാണ് പങ്കജും ഭാര്യ രാധികയയും ചേർന്ന് സ്വിറ്റ്സർലാൻഡിൽ 200 മില്യൺ ഡോളർ (1650 കോടി രൂപ) വില വരുന്ന കൊട്ടാര സദൃശമായ
വില്ല വാരി എന്ന വീട് വാങ്ങിയത്. 40000 സ്ക്വയർ മീറ്ററിലാണ് വില്ല വാരി സ്ഥിതി ചെയ്യുന്നത്. ഇരുവരുടേയും മക്കളായ വസുന്ധരയുടേയും റിധിയുടേയും പേരിന്റെ ആദ്യ അക്ഷരങ്ങൾ വെച്ചാണ് ഇവർ വീടിന് പേരിട്ടത്.
ലോകപ്രശസ്ത ഇന്റീരിയർ ഡിസൈനർ ജെഫ്രി വൈൽക്സ് ആണ് വില്ല വാരിയുടെ അകത്തളങ്ങൾ മോടിപിടിപ്പിച്ചത്. ലീല, ഒബ്രോയ് തുടങ്ങിയ ഹോട്ടൽ ഗ്രൂപ്പുകളുടെ ഇന്റീരിയർ ചെയ്തും പ്രശസ്തനായ ഡിസൈനറാണ് ജെഫ്രി. ജിം, സ്പാ, വെൽനെസ് വിങ് തുടങ്ങിയ ഗംഭീര സൗകര്യങ്ങൾ ഭവനത്തിലുണ്ട്. ഗ്രീക്ക് വ്യവസായ പ്രമുഖൻ അരിസ്റ്റോട്ടിൽ ഒനാസിസിന്റെ കയ്യിൽ നിന്നാണ് പങ്കജ് ഈ ആഢംബര ഭവനം വാങ്ങിയത്.
പെട്രോ കെമിക്കൽസ്, മൈനിങ്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ പങ്കജിന്റെ ആസ്തി 3 ബില്യൺ ഡോളറാണ് (24,700 കോടി രൂപ). 165 കോടിയോളം രൂപ വില വരുന്ന പ്രൈവറ്റ് ജെറ്റും സ്വന്തമായുള്ള പങ്കജിന് നിരവധി ആഢംബര കാറുകളുമുണ്ട്.
Discover the inspiring journey of Pankaj Oswal, a global leader in the fertilizer industry. From strategic investments to philanthropy, his success story highlights resilience, innovation, and a commitment to social responsibility.