പ്രവാസികൾക്കായി NRK സിറ്റി

പ്രവാസി മലയാളികൾക്കായി കേരളത്തിൽ സമർപ്പിത നഗരം (NRK City) തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഗൾഫ് നിക്ഷേപകർക്ക് പ്രാമുഖ്യം നൽകി നിരവധി നികുതി ഇളവുകളോടെ എത്തുന്ന സമർപ്പിത നഗരത്തിലൂടെ പത്ത് ബില്യൺ ഡോളർ നിക്ഷേപമാണ് സംസ്ഥാനം ഉന്നം വെയ്ക്കുന്നത്. വിദേശ മലയാളികൾ നാട്ടിലേക്ക് അയക്കുന്ന പണം ഉപയോഗിച്ച് വലിയ വീടോ സ്ഥലമോ വാങ്ങുന്നതിനു പകരം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഉൽപാദന മാർഗങ്ങൾക്ക് വേണ്ടി ആ പണം വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സമർപ്പിത നഗരത്തിനായുള്ള ആസൂത്രണവും രൂപകൽപനയും തയ്യാറായിക്കൊണ്ടിരിക്കുകയാണ്. പ്രവാസി മലയാളി നിക്ഷേപത്തിന് വേണ്ടി മാത്രമുള്ള ഭൗതിക ഇടമായാണ് സിറ്റിയെ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായുള്ള ഭൂമി സംസ്ഥാന സർക്കാറിന്റെ കൈവശമുണ്ട്. ഡിസൈൻ ജോലികളും നടന്നു വരികയാണ്. കണ്ണൂർ ജില്ലയിലാണ് പദ്ധതി സ്ഥാപിക്കുക. കുറഞ്ഞ പ്രീമിയം, മൊറട്ടോറിയം ഉൾപ്പെടെ എൻആർകെ നിക്ഷേപകർക്കായി പ്രത്യേക പദ്ധതികളുണ്ടാകും. പദ്ധതിയുടെ പ്രവർത്തനത്തിൽ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (KINFRA) താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.-മന്ത്രി പറഞ്ഞു.

സംസ്ഥാന ജിഡിപിയുടെ വലിയ പങ്ക് പ്രവാസി മലയാളികൾ വഴിയാണ് വരുന്നത്. ആ പണം തൊഴിലവസരം സൃഷ്ടിക്കാത്ത വസ്തുവകകൾക്കും ഭൂമിക്കും വേണ്ടി ചിലവഴിക്കപ്പെടുന്നതിനു പകരം കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്ന നിക്ഷേപമാക്കി മാറ്റാനാണ് കേരളത്തിന്റെ ശ്രമമെമന്ന് മന്ത്രി കൂട്ടിച്ചേർത്തു. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി ദുബായിൽ സംഘടിപ്പിച്ച നിക്ഷേപക യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Kerala announces the launch of NRK City in Kannur, exclusively for NRI Malayalis. Aiming for $10 billion investment, the project offers tax exemptions and job-creating opportunities for Gulf investors.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version