അതിവേഗത്തിൽ ഇന്ത്യ $10 ട്രില്യൺ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം (WEF) പ്രസിഡൻ്റും സിഇഓയുമായ ബോർഗെ ബ്രെൻഡെ (Børge Brende). ബിസിനസ് ടുഡേ എഡിറ്റർ സിദ്ധാർത്ഥ് സറാബി, ഇന്ത്യ ടുഡേ ടിവി കൺസൾട്ടിംഗ് എഡിറ്റർ രാജ്ദീപ് സർദേശായി എന്നിവരുമായി ആഗോള സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഇതിനായി ഡീറെഗുലേഷൻ, റെഡ് ടേപ്പ് ഒഴിവാക്കൽ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയവയിൽ ഇന്ത്യ കൂടുതൽ പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള സാമ്പത്തിക വളർച്ച കഴിഞ്ഞ ഏതാനും വർഷങ്ങളായി മന്ദഗതിയിലാണ്. എന്നാൽ ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസമാണ് ഉള്ളത്. 5 ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി വളരുന്നു. വരും വർഷങ്ങളിൽ 6-7% വളർച്ച നിലനിർത്താനായാൽ ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യയുടെ ജിഡിപി ഇരട്ടിയാകും. ഇങ്ങനെ സമീപഭാവിയിൽത്തന്നെ ഇന്ത്യ $10 ട്രില്യൺ സമ്പദ് വ്യവസ്ഥയായി മാറും-അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മീഡിയൻ ഏജ് (Median age) 28 ആണ്. ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാണ്. ഓരോ വർഷവും രാജ്യത്തെ തൊഴിൽ ശക്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക പരിജ്ഞാനമുള്ള ധാരാളം യുവാക്കളാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക രംഗത്തെ മികച്ച തീരുമാനങ്ങളിലൂടെ ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയ്ക്ക് മികച്ച സ്ഥാനം നേടാനാകും-അദ്ദേഹം പറഞ്ഞു
Børge Brende, WEF President, expressed strong optimism for India’s economic future, predicting it will become a $10 trillion economy with 6-7% annual growth, driven by its young workforce. Despite global economic slowdowns due to geopolitical tensions, Brende highlighted India’s potential to become a dominant global force with continued reforms and AI adoption.