പരമ്പരാഗത സൗത്ത് ഇന്ത്യൻ കഫേ ചെയിനായ കഫേ അമുതത്തിൽ (Cafe Amudham) നിക്ഷേപവുമായി സെറോദ (Zerodha) സ്ഥാപകൻ നിഖിൽ കാമത്ത് (Nikhil Kamath). ബെംഗളൂരുവിലും ഡൽഹിയിലും നിരവധി കേന്ദ്രങ്ങളുള്ള അമുതത്തിൽ നിഖിൽ നടത്തിയിരിക്കുന്ന നിക്ഷേപ തുക വെളിപ്പെടുയിട്ടില്ല. 4 മുതൽ 5 കോടി രൂപ വരെയാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ഇന്ത്യൻ സ്റ്റാർട്ടപ്പ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രിയങ്ക രുദ്രപ്പയാണ് (Priyanka Rudrappa) 2022ൽ കഫേ അമുതം ആരംഭിച്ചത്. ബെംഗളൂരുവിൽ ആരംഭിച്ച സംരംഭം പിന്നീട് ഡൽഹിയിലേക്കും വ്യാപിച്ചു. നിലവിൽ രണ്ടിടങ്ങളിലുമായി എട്ട് ഔട്ട്ലെറ്റുകളാണ് ഇവർക്കുള്ളത്. ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയുടെ (Rameshwaram Cafe) ബിസിനസ് എതിരാളിയായാണ് കഫേ അമുതം കണക്കാക്കപ്പെടുന്നത്. രണ്ട് ജനപ്രിയ ശൃംഖലകളും സമാനമായ ഭക്ഷണവിഭവങ്ങളാണ് വിളമ്പുന്നത്. എന്നാൽ രാമേശ്വരം കഫേയിൽ നിന്ന് വ്യത്യസ്തമായി ഒന്നിലധികം ഇന്ത്യൻ നഗരങ്ങളിലേക്ക് വേഗത്തിൽ വ്യാപിപ്പിക്കാനാണ് കഫേ അമുതം ശ്രമിച്ചത്.

മക്ഡൊണാൾഡ്‌സും (McDonald) സമാനമായ ഈറ്റിങ് ജോയിന്റ്സും പിന്തുടരുന്നതുപോലെ ക്യുഎസ്ആർ (QSR) രീതിയാണ് കമ്പനി പിന്തുടരുന്നത്. വിവിധ നഗരങ്ങളിൽ ഒന്നിലധികം ഔട്ട്‌ലെറ്റുകൾ തുറക്കുകയും വേഗത്തിൽ വികസിക്കുകയും ചെയ്യുന്ന രീതിയാണിത്. നിഖിൽ കാമത്തിന് സബ്കോ കോഫീ റോസ്റ്റർ (Subko Coffee Roaster), തേർഡ് വേയ്വ് (Third Wave), സീഫുഡ് ബ്രാൻഡ് ലിഷ്യസ് (Licious) എന്നു തുടങ്ങി നിരവധി ഫുഡ് ബ്രാൻഡുകളിൽ നിക്ഷേപമുണ്ട്.

Zerodha co-founder Nikhil Kamath has invested ₹4–5 crore in Cafe Amudham, a fast-growing South Indian eatery chain with eight outlets in Bengaluru and Delhi. This funding will fuel Cafe Amudham’s pan-India expansion, leveraging its QSR model to rapidly scale its traditional cuisine offerings.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version