45 ദിവസം നീണ്ടുനിൽക്കുന്ന മഹാകുംഭമേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ തുടക്കമായിരിക്കുകയാണ്.
12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേള ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കും. 40 കോടി ആളുകൾ പങ്കെടുക്കും എന്ന് കണക്കാക്കപ്പെടുന്ന കുംഭമേളയിലേക്ക് ഭക്തജനപ്രവാഹമാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധ നേടുകയാണ് ‘ഐഐടി ബാബ’ എന്നറിയപ്പെടുന്ന മസാനി ഗോരഖ് എന്ന സന്യാസി.
ഹരിയാന സ്വദേശിയായ അഭയ് സിംഗ് സന്യാസം സ്വീകരിച്ചതിനു ശേഷമാണ് മസാനി ഗോരഖ് എന്ന പേര് സ്വീകരിച്ചത്. നാലു വർഷത്തെ ഐഐടി പഠനത്തിന് ശേഷം ഡിസൈനിൽ മാസ്റ്റേർസ് ബിരുദം നേടിയ വ്യക്തിയാണ് അദ്ദേഹം. ഫോട്ടോഗ്രാഫർ, ഭൗതികശാസ്ത്ര അധ്യാപകൻ എന്നിങ്ങനെ നിരവധി ജോലികൾ അദ്ദേഹം ചെയ്തു.
ജോലിയിൽ സംതൃപ്തി ലഭിക്കാത്തതിനാൽ അദ്ദേഹം ആത്മീയതയുടെ പാത തിരഞ്ഞെടുക്കുകയായിരുന്നു. ഐഐടി മുംബൈയിൽ എയ്റോസ്‌പേസ് എഞ്ചീനിയറിംഗിലാണ് അദ്ദേഹം ബിരുദം നേടിയത്. എന്നാൽ പിന്നീട് എയ്റോസ്‌പേസിന്റെ ലോകം ഉപേക്ഷിച്ച അദ്ദേഹം സന്യാസം സ്വീകരിച്ച് മസാനി ഗോരഖ് എന്ന നാമം സ്വീകരിക്കുകയായിരുന്നു. രാഘവ്, ജഗദീഷ് എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു.
The Maha Kumbh Mela 2025 in Prayagraj, Uttar Pradesh, draws millions for a 45-day spiritual gathering. This year’s event aligns with a rare celestial occurrence not seen in 144 years.