ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ (GCC) സ്ഥാപിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആഗോള കൺസൾട്ടിങ് സ്ഥാപനമായ എഎൻഎസ്ആറുമായി (ANSR) കരാറിൽ ഒപ്പുവെച്ച് ആന്ധ്രാ പ്രദേശ് (Andhra Pradesh). വിശാഖപട്ടണം മധുരവാഡ ഐടി ക്ലസ്റ്ററിൽ (Madhurawada IT cluster) അത്യാധുനിക ഇന്നൊവേഷൻ കാമ്പസ് (Innovation Campus) നിർമ്മിക്കുന്നതിനായാണ് കരാർ. ആന്ധ്രയിലെ ആദ്യ ജിസിസി ഇന്നൊവേഷൻ ക്യാമ്പസ്സിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10000ത്തിലധികം തൊഴിലവസരങ്ങളാണ് സാധ്യമാകുക.

മൾട്ടിനാഷണൽ കോർപ്പറേഷനുകൾ (MNC) സ്ഥാപിക്കുന്ന പൂർണ്ണ ഉടമസ്ഥതയിലുള്ളതോ ക്യാപ്റ്റീവ് യൂണിറ്റുകളോ ആണ് ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ. ആദ്യഘട്ടത്തിൽ ബാക്ക്-ഓഫീസ് പ്രവർത്തനങ്ങൾ, ഐടി പിന്തുണ, ഷെയർഡ് സർവീസസ് എന്നിവയ്ക്കുള്ള ചിലവ് ചുരുക്കന്നതിനായാണ് ജിസിസികൾ പ്രധാനമായും സ്ഥാപിക്കപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് ഇവ ചിലവ് ചുരുക്കലിന് അപ്പുറം സ്ട്രാറ്റജിക് ഹബ്ബുകളായി വികസിച്ചു. എംഎൻസികൾക്ക് കോസ്റ്റ് എഫിഷ്യൻസി, ഗ്ലോബൽ ടാലന്റുകളെ കണ്ടെത്തൽ, ഇന്നൊവേഷൻ, ഗവേഷണ സംവിധാനം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന ജിസിസികൾ അത് വരുന്ന പ്രദേശത്തേക്ക് വൻ തൊഴിലവസരം, സാമ്പത്തിക വളർച്ച, ഇൻഫ്രാസട്രക്ചർ വികസനം തുടങ്ങിയവ കൊണ്ടുവരുന്നു.

ജിസിസികളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും ഹോസ്റ്റ് ചെയ്യുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ആന്ധ്രയിൽ വരാനിരിക്കുന്ന ഇന്നൊവേഷൻ കാമ്പസ്. ഇന്നൊവേഷൻ കാമ്പസ്സിലൂടെ സംസ്ഥാനത്തിന് മികച്ച ബിസിനസ് ഇക്കോസിസ്റ്റം വാർത്തെടുക്കാനാകും. ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ സ്ഥാപിക്കാനും കൈകാര്യം ചെയ്യാനും സ്കെയിൽ ചെയ്യാനും എംഎൻസികളെ സഹായിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ആഗോള കൺസൾട്ടിംഗ്, സേവന സ്ഥാപനമാണ് ഇപ്പോൾ ആന്ധ്രയുമായി കരാർ ഒപ്പിട്ട എഎൻഎസ്ആർ.

Andhra Pradesh has partnered with ANSR to establish a major innovation campus in Visakhapatnam, aiming to create over 10,000 jobs and attract global tech companies. This move aligns with Minister Nara Lokesh’s vision to make Visakhapatnam a top GCC destination and a hub for India’s digital revolution.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version