കുട്ടനാടിന് ഇരുനില പാലം

തകഴി–നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ പൂക്കൈതയാറിന്‌ കുറുകെ കുട്ടനാടിന്റെ സ്വപ്‌ന പദ്ധതി സഞ്ചാരികൾക്കായി യാഥാർഥ്യമാകുന്നു.  കുട്ടനാടിന്റെ സൗന്ദര്യം നുകരാവുന്ന കരുവാറ്റ–കുപ്പപ്പുറം റോഡിൽ ഉയരുന്ന  പടഹാരം പാലത്തിൻ്റെ നിർമാണം പൂർത്തിയായി. കേരളീയ വാസ്‌തുവിദ്യയിൽ  ആലപ്പുഴ -ചങ്ങനാശേരി റോഡിനെയും അമ്പലപ്പുഴ-തിരുവല്ല റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.



ഇരുനിരകളിലായി പൂർത്തിയാകുന്ന 453 മീറ്റർ ദൈർഘ്യമുള്ള പടഹാരം പാലത്തിൻ്റെ രൂപകൽപ്പനയിലെ പ്രത്യേകതയാണ്‌ പാലത്തെ ആകർഷകമാക്കുന്നത്. കേരളീയ വാസ്‌തുവിദ്യയിൽ ആറ്‌ വാച്ച്‌ ടവറുകൾ, മുകളിൽ വിശാലമായ രണ്ടുവരിപ്പാത, പാലത്തിന്‌ താഴെ സഞ്ചാരികൾക്ക് കുട്ടനാടിന്റെ സൗന്ദര്യം നുകരാവുന്ന രീതിയിൽ നടപ്പാത എന്നിങ്ങനെ കുട്ടനാടിന്റെ സ്വപ്‌ന പദ്ധതിയാണ് പൂർത്തിയായി വരുന്നത്.



 കേരളത്തിൽ ആദ്യമായാണ്‌ ഒരുപാലത്തിന്‌ ഇത്തരത്തിലുള്ള രൂപകൽപ്പന. രണ്ട്‌ നിലകളിലായി ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ്‌ പൊതുമരാമത്ത്‌ ഡിസൈൻ വിഭാഗം രൂപരേഖ തയ്യാറാക്കിയത്‌.

മുകളിൽ 7.5 മീറ്റർ വീതിയിൽ പാലവും താഴെ നിലയിൽ 1.70 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയും ഒരുക്കിയിരിക്കുന്നു. ഇരുവശങ്ങളിലുമായുള്ള വാച്ച്‌ ടവറുകളിൽ സന്ദർശകർക്ക്‌ പമ്പയുടെ സൗന്ദര്യം ആസ്വദിച്ച്‌ വിശ്രമിക്കാം. 45 മീറ്റർ നീളത്തിൽ മൂന്ന്‌ സ്‌പാനും 35 മീറ്റർ നീളത്തിലുള്ള ആറ്‌ സ്‌പാനും 12 മീറ്ററുള്ള ഒമ്പത്‌ സ്‌പാനുകളുമാണ് പാലത്തിനുള്ളത്

2016-17ലെ ബജറ്റിൽ 60 കോടി ചെലവിലാണ്‌ കരുവാറ്റ–കുപ്പപ്പുറം റോഡിൽ പാലം പ്രഖ്യാപിച്ചത്‌. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണ് നിർമാണം. കോവിഡ്‌ കാലത്ത്‌ നിർമാണം മുടങ്ങിയതും ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കേണ്ടിവന്നതും വേഗം കുറച്ചു. ഇപ്പോൾ ഇതാ  തകഴി–നെടുമുടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച്‌ പൂക്കൈതയാറിന്‌ കുറുകെ  ആലപ്പുഴ -ചങ്ങനാശേരി റോഡിനെയും അമ്പലപ്പുഴ-തിരുവല്ല റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലം ഉടൻ തന്നെ യാത്രക്കാർക്കായി തുറന്നു കൊടുക്കും.

Discover the architectural marvel of the Padaharam Bridge in Kuttanad, connecting Thakazhi-Nedumudi panchayats. This unique two-level bridge, with watch towers and footpaths, offers tourists breathtaking views of the Pookaithayar River and the scenic beauty of Kuttanad.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version