ടിക്ടോക്കിൽ നിക്ഷേപത്തിന് സൗദി രാജകുമാരൻ

വീഡിയോ ഹോസ്റ്റിങ് പ്ലാറ്റ്ഫോമായ ടിക് ടോക്കിൽ (TikTok) നിക്ഷേപിക്കാൻ താത്പര്യം പ്രകടിപ്പിച്ച് സൗദി രാജകുമാരൻ. സൗദി രാജകുമാരനും കിങ്ഡം ഹോൾഡിങ് (KHC) ഉടമയുമായ അൽ വലീദ് ബിൻ തലാലാണ് ചൈനീസ് കമ്പനി ബൈറ്റ് ഡാൻസിന്റെ (ByteDance) ഉടമസ്ഥതയിലുള്ള ടിക് ടോക്കിൽ നിക്ഷേപിക്കാൻ താത്പര്യം പ്രകടിപിച്ചിരിക്കുന്നത്. ഇലോൺ മസ്ക്കോ മറ്റാരെങ്കിലോ ടിക് ടോക്ക് സ്വന്തമാക്കുകയാണെങ്കിൽ KHC കമ്പനിയിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് കെഎച്ച്സി സിഇഒ അറിയിച്ചു. നിലവിൽ മസ്കിന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലും നിർമിത ബുദ്ധി സ്റ്റാർട്ടപ്പ് xAIയിലും കെഎച്ച്സിക്ക് നിക്ഷേപമുണ്ട്.

അതേസമയം ടിക് ടോക്ക് വിൽപനയ്ക്കായി യുഎസ്സിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്. നേരത്തെ യുഎസ് നിർവാഹക സമിതിയുടെ നിർദേശപ്രകാരം ചൈനീസ് ആപ്പിന് യുഎസ്സിലെ പ്രവർത്തനം നിർത്തേണ്ട ഘട്ടത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡൊണാൾഡ് ട്രംപ് ആപ്പിന്റെ നിരോധന തീരുമാനത്തിൽ 75 ദിവസത്തേക്ക് കൂടി ഇളവ് പ്രഖ്യാപിച്ചിരുന്നു. ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന് താത്പര്യമുണ്ടെങ്കിൽ ടിക്ടോക്ക് വാങ്ങാമെന്നും ട്രംപ് പറഞ്ഞു.

Saudi Arabia’s Kingdom Holding Company, led by Prince Alwaleed Bin Talal, shows interest in TikTok amid potential acquisition talks involving Elon Musk. With a strategic investment portfolio and backing from PIF, KHC focuses on high-growth industries while avoiding speculative markets.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version