തമിഴ്നാട്ടിൽ നിർമാണ കേന്ദ്രം ആരംഭിച്ച് സ്വീഡിഷ് കമ്പനി. റോബോട്ട് സാമഗ്രികൾ നിർമിച്ച് വിതരണം ചെയ്യുന്ന കമ്പനിയായ റോബോട്ട് സിസ്റ്റം പ്രൊഡക്റ്റ്സ് (RSP) ആണ് ചെന്നൈയിൽ നിർമാണ കേന്ദ്രം ആരംഭിച്ചത്. സ്വീഡിഷ് കമ്പനിയുടെ ഇന്ത്യയിലെ അനുബന്ധ കമ്പനിയായ സ്കാൻഡിനേവ്യൻ റോബോട്ട് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലൂടെയാണ് പ്രവർത്തനം. റോബോട്ട് സിസ്റ്റം പ്രൊഡക്റ്റ്സ് ആദ്യമായാണ് സ്വീഡനിനു പുറത്ത് ഒരു നിർമാണ കേന്ദ്രം ആരംഭിക്കുന്നത് എന്ന സവിശേഷതയും ചെന്നൈയിലെ പ്രൊഡക്ഷൻ ഫെസിലിറ്റിക്ക് ഉണ്ട്.

2023ലാണ് ആർഎസ്പി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ രാജ്യത്തെ ഓട്ടോമോട്ടീവ് വിതരണ രംഗത്തെ മുൻനിരക്കാരാകാൻ കമ്പനിക്ക് സാധിച്ചു.

ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ വിതരണത്തിനൊപ്പം നിർമാണത്തിലേക്കും കമ്പനി കടക്കുന്നത്.
ഓട്ടോമേറ്റിക് ടൂൾ ചേഞ്ചറുകൾ, സ്വൈവലുകൾ, ടൂൾ പാർക്കിങ് സ്റ്റാൻഡുകൾ, കേബിൾ മാനേജ്മെന്റ് സംവിധാനങ്ങൾ തുടങ്ങിയവയാണ് ചെന്നൈയിലെ പുതിയ കേന്ദ്രത്തിൽ നിർമിക്കുകയെന്ന് RSP പ്രതിനിധി പറഞ്ഞു. 

Swedish supplier Robot System Products (RSP) expands with its first production facility in Chennai, India, to support the growing industrial automation market. The new facility will produce key components for the automotive sector.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version