ലോകമെങ്ങും ആരാധകരുള്ള പ്രൊഫഷനൽ റെസ്ലിങ് സംരംഭമാണ് വേൾഡ് റെസ്ലിങ് എന്റർടെയിന്മെന്റ് എന്ന WWE. 2023ലെ കണക്കനുസരിച്ച് 700 ബില്യൺ ഡോളറാണ് ഡബ്ലിയു ഡബ്ലിയു ഇയുടെ വിപണിമൂല്യം. ഈ വമ്പൻ വിപണിമൂല്യവും ആരാധകപിന്തുണയും കൊണ്ട് തന്നെ വൻ തുകയാണ് WWE സൂപ്പർസ്റ്റാർസിന് പ്രതിഫലമായി ലഭിക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിയിരുന്ന WWE ഇതിഹാസ താരമാണ് മൈക്കിൾ ഷോൺ ഹിക്കൻബോട്ടം എന്ന ഷോൺ മൈക്കിൾസ്. പത്ത് മില്യൺ ഡോളറാണ് ഷോൺ മൈക്കിൾസിന്റെ ആസ്തി.
1984ൽ നാഷണൽ റെസ്ലിങ് അലയൻസിലൂടെ റെസ്ലിങ് രംഗത്തെത്തിയ ഷോൺ അതിവേഗം ആരാധകരുടെ ഇഷ്ടതാരമായി. ഷോസ്റ്റോപ്പർ എന്ന അപരനാമത്തിലും അറിയപ്പെടുന്ന ഷോണിന്റെ പ്രകടനങ്ങളിലൂടെ WWE മികച്ച നേട്ടം കൊയ്തു. സജീവ റെസ്ലിങ് രംഗത്ത് ഉണ്ടായിരുന്ന കാലത്ത് രണ്ട് മില്യൺ ഡോളറോളമായിരുന്നു ഷോണിന്റെ വാർഷിക പ്രതിഫലം. ഓരോ മത്സരങ്ങൾക്കും പ്രത്യേക ചാർജും ഷോണിനു ലഭിച്ചിരുന്നു. ഇതിനു പുറമേ ക്ലോത്തിങ് ബ്രാൻഡായ ഐബ്ലാക്ക് പോലെയുള്ള നിരവധി ബ്രാൻഡുകളുടെ ഐക്കൺ താരം കൂടിയാണ് ഷോൺ. ഇതാണ് അദ്ദേഹത്തിന്റെ ആസ്തി 10 മില്യൺ ഡോളറിൽ എത്തിച്ചത്.
പ്രൊഫഷനൽ റെസ്ലിങ് രംഗത്ത് നിന്നും വിരമിച്ച ഷോൺ നിലവിൽ ഡബ്ലിയു ഡബ്ലിയു ഇ ടാലന്റ് ഡെവലപ്മെന്റ് സീനിയർ വൈസ് പ്രസിഡന്റാണ്. NXT എന്ന ബ്രാൻഡിലൂടെ റെസ്ലിങ്ങിലേക്കെത്തുന്ന പുതുതലമുറയെ പരിശീലിപ്പിക്കുന്നതിലും ഷോൺ സജീവമാണ്.
Discover WWE legend Shawn Michaels’ $10 million net worth, career achievements, and current role as Senior VP of Talent Development at WWE’s NXT brand.